വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ രണ്ടാമത്തെ വധശ്രമത്തിന് പിന്നാലെ ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക് എക്സില്‍ പങ്കുവെച്ച പോസ്റ്റ് നീക്കി. ട്രംപിനെ പിന്തുണയ്ക്കുന്നയാളാണ് മസ്ക്. ട്രംപിന്റെ എതിര് പക്ഷക്കാരായ ജോ ബൈഡനും കമല ഹാരിസിനും നേരെ ഇത്തരം വധശ്രമങ്ങള്‍ ഒന്നും നടക്കാത്തതിലെ ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്.
ബൈഡനേയും കമലയേയും ആരും കൊല്ലാന്‍ പോലും നോക്കുന്നില്ലല്ലോ’ എന്നായിരുന്നു മസ്കിന്റെ കുറിപ്പ്. പോസ്റ്റ് നീക്കം ചെയ്യണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും മസ്ക് അത് അംഗീകരിച്ചിരുന്നില്ല. ആരും വധശ്രമം നടത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നുമായിരുന്നു മസ്കിന്റെ വിശദീകരണം.
മസ്കിന്റെ വാക്കുകള്‍ നിരുത്തരവാദപരമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും രാജ്യത്ത് സ്ഥാനമില്ലെന്നും ഈ സംഭവം കൂടുതല്‍ അക്രമങ്ങളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: