തൃശൂര്‍: ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള തൃശൂരിലെ പുലിക്കളിയ്ക്കായി കാത്ത് നഗരം. പുലിക്കളി നടത്തുന്ന നാളെ തൃശൂര്‍ നഗരത്തില്‍ രാവിലെ മുതല്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനി നായ്ക്കനാല്‍ പ്രദേശത്തും വാഹന പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും. പുലിക്കളി തീരുന്നത് വരെ വാഹനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. പുലിക്കളി കാണാനെത്തുന്നവര്‍ തേക്കിന്‍കാട് മൈതാനിയിലും ഫുട്പാത്തിലും നിന്ന് സുരക്ഷിതമായ സ്ഥലത്ത് നിന്ന് വേണം ആസ്വദിക്കാനെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: