Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഭക്ഷ്യസുരക്ഷാ പരിവര്‍ത്തനം വികിരണ സാങ്കേതികവിദ്യയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2024, 02:00 pm IST
in Article

ചിരാഗ് പാസ്വാന്‍
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി

ഭക്ഷണത്തിന്റെ പ്രാധാന്യം അടിസ്ഥാന ഉപജീവനത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. നമ്മുടെ സാംസ്‌കാരിക സ്വത്വത്തെയും സാമൂഹ്യഗതിയെയും പ്രതിഫലിപ്പിക്കുന്ന നമ്മുടെ ഉത്സവങ്ങളിലും സാമൂഹ്യ കൂട്ടായ്‌മകളിലും ആചാരങ്ങളിലും ഇതു പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തികമായി, ഭക്ഷ്യവ്യവസായം വളര്‍ച്ചയെ നയിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഗ്രാമീണകാര്‍ഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആഭ്യന്തര ഉപഭോഗത്തിലൂടെയും കയറ്റുമതിയിലൂടെയും ദേശീയ സമ്പദ് വ്യസ്ഥയ്‌ക്ക് ഇതു ഗണ്യമായ സംഭാവനയേകുന്നു. സ്വാതന്ത്ര്യത്തിന്റെ 78-ാം വര്‍ഷത്തില്‍ വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് രാജ്യം നീങ്ങുമ്പോള്‍, ഭക്ഷ്യസുരക്ഷയും സംരക്ഷണവും മുന്നോട്ടുകൊണ്ടുപോകേണ്ടതു നിര്‍ണായകമാണ്. ഉപഭോക്താക്കളിലേക്ക് എത്തുന്ന ഭക്ഷണം മാലിന്യമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷ്യനഷ്ടവും പാഴാക്കലും കുറയ്‌ക്കുക, മതിയായ തോതില്‍ പോഷകസമൃദ്ധ ഭക്ഷണം ഏവര്‍ക്കും ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭക്ഷ്യസുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പോലുള്ള കേടാകുന്ന വസ്തുക്കള്‍ നഷ്ടമാക്കുന്നതും പാഴാക്കുന്നതും ഒഴിവാക്കേണ്ടതു വളരെ പ്രധാനമാണ്. നമ്മുടെ കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കാനും സഹായിക്കുന്നു.

കൂടാതെ, കാര്‍ഷികോല്‍പ്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വ്യാപാരം വളരുന്നതിനനുസരിച്ച്, ഫലപ്രദമായ ഭക്ഷ്യസുരക്ഷാ പരിപാലനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. പല വികസിത സമ്പദ് വ്യവസ്ഥകള്‍ക്കും ഭക്ഷ്യ ഇറക്കുമതിയുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങളും സമ്പ്രദായങ്ങളുമുണ്ട്. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ പൊതുജനാരോഗ്യ അപായസാധ്യതകളും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയ്‌ക്കലും ഭക്ഷ്യവിതരണത്തിലും വിലസ്ഥിരതയിലുമുള്ള തടസങ്ങളും ഉള്‍പ്പെടെ ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനു മാത്രമല്ല, സാമ്പത്തിക വികസനത്തെ പിന്തുണയ്‌ക്കുന്നതിനും അന്താരാഷ്‌ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും വിപണി പ്രവേശനം
നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

ഭക്ഷ്യസുരക്ഷയുടെയും സംരക്ഷണത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, 2024-25ലെ കേന്ദ്ര ബജറ്റ് എംഎസ്എംഇ മേഖലയില്‍ 50 വിവിധോല്‍പ്പന്ന ഭക്ഷ്യ വികിരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനു ധനസഹായം അനുവദിച്ചിട്ടുണ്ട്. ഭക്ഷ്യ വികിരണ സാങ്കേതികവിദ്യ കാര്‍ഷിക ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സംഭരണ കാലാവധിയും സുരക്ഷയും വര്‍ധിപ്പിക്കുകയും, ഉല്‍പ്പാദനത്തിലും വിതരണശൃംഖലയിലും ഭക്ഷ്യനഷ്ടം കുറയ്‌ക്കുകയും, പരമാവധി ഉപയോഗപ്രദമാകുംവിധം ഉപഭോക്താക്കളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ശ്രദ്ധാപൂര്‍വം നിയന്ത്രിത പരിതസ്ഥിതിയില്‍ പായ്‌ക്ക് ചെയ്തതോ ഒന്നിച്ചുള്ളതോ ആയ ഭക്ഷണത്തെ അയോണൈസിങ് റേഡിയേഷനു വിധേയമാക്കുന്നതാണ് ഭക്ഷ്യവികിരണ പ്രക്രിയ. ഈ രീതി ദോഷകരമായ സൂക്ഷ്മാണുക്കളെ ഉന്മൂലനം ചെയ്തു ഭക്ഷ്യജന്യ രോഗങ്ങളുടെ സാധ്യത ഫലപ്രദമായി കുറയ്‌ക്കുന്നു. അഴുകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കേടുപാടുകള്‍ക്കു കാരണമാകുന്ന ജീവികളെ നശിപ്പിക്കുന്നതിലൂടെ ഭക്ഷണം കേടാകുന്നത് തടയുന്നു. അതോടൊപ്പം, മൂപ്പെത്താതെ പഴുക്കുക, മുളയ്‌ക്കുക, നാമ്പിടുക എന്നിവ വൈകിപ്പിച്ചു ഭക്ഷ്യനഷ്ടം കുറയ്‌ക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കുന്നതിനു രാസപരിരക്ഷകങ്ങളുടെ ആവശ്യകത കുറച്ച് സുസ്ഥിര ഭക്ഷ്യ വിതരണ ശൃംഖലയ്‌ക്കു സംഭാവനയേകുന്നു. വികിരണപ്രക്രിയക്ക് സാധാരണയായി ഒരു അനാവരണ നടപടി മാത്രമേ ആവശ്യമുള്ളൂ. ഇതു പ്രക്രിയ കാര്യക്ഷമമാക്കുകയും ഭക്ഷ്യസുരക്ഷാ സമ്പ്രദായങ്ങള്‍ ലളിതമാക്കുകയും ഭക്ഷ്യ വിതരണശൃംഖലയിലെ ചെലവു കുറയ്‌ക്കുകയും ചെയ്യുന്നു.

ഭക്ഷ്യസംരക്ഷണത്തിനു വികിരണം എന്ന ആശയം പുതിയതല്ലെങ്കിലും (പഴങ്ങള്‍, പച്ചക്കറികള്‍, കുറ്റിച്ചെടികള്‍, മാംസം, മത്സ്യം മുതലായവ സൂര്യപ്രകാശത്തില്‍ ഉണക്കുന്നതുപോലുള്ള പരമ്പരാഗത രീതികള്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നുണ്ട്), ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ്എഒ) സംയുക്ത ഭക്ഷ്യ നിലവാര പരിപാടിയുടെ ഭാഗമായ കോഡെക്‌സ് അലിമെന്റേറിയസ് കമ്മീഷന്‍ ആഗോള നിലവാരം സ്ഥാപിച്ച ശേഷം ഭക്ഷ്യവികിരണ സാങ്കേതികവിദ്യയില്‍ നൂതനമായ താല്‍പ്പര്യം വര്‍ധിച്ചു.

പാചകംപോലെ ഭക്ഷ്യവികിരണവും എല്ലാ മേഖലകളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗമാണ്. ഇതു വ്യാപകമായ സ്വീകാര്യത നേടി. പ്രത്യേകിച്ച് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ നൂതന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുള്ള രാജ്യങ്ങളില്‍ ഇത് ആഭ്യന്തരകയറ്റുമതി വിപണികളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. 20 വര്‍ഷത്തെ നിരോധനത്തിനുശേഷം ഭാരതത്തിലെ മാമ്പഴങ്ങള്‍ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യാന്‍ അനുവദിച്ച 2012ലെ കരാറാണ് അതിന്റെ സ്വാധീനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണം. കീടങ്ങളുടെ ഭീഷണി ഇല്ലാതാക്കുന്നതിനോ ഗണ്യമായി കുറയ്‌ക്കുന്നതിനോ കയറ്റുമതിക്കുമുമ്പു മാമ്പഴവികിരണത്തിന് ഭാരതം സമ്മതിച്ചതാണ് ഇതിന് കാരണം. അതുവഴി അമേരിക്കയിലെ ആഭ്യന്തര കൃഷിക്കും സംരക്ഷണമേകുന്നു.

രാജ്യവ്യാപകമായി 34 വികിരണപ്രക്രിയ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇന്ത്യയും ഗണ്യമായ പുരോഗതി കൈവരിച്ചു. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഈ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതില്‍ 16 കേന്ദ്രങ്ങള്‍ക്കു മന്ത്രാലയത്തിന്റെ പിന്തുണ ലഭിക്കുന്നു. ഈ പുരോഗതി പ്രശംസനീയമാണെങ്കിലും, കേന്ദ്രങ്ങളുടെ എണ്ണവും വിതരണവും വിപുലീകരിക്കുന്നത് ഊര്‍ജസ്വലമായ കാര്‍ഷികഭക്ഷ്യ വിപണിയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള നമ്മുടെ കഴിവു വര്‍ധിപ്പിക്കും.

എന്നിരുന്നാലും, ഭക്ഷ്യവികിരണ കേന്ദ്രങ്ങള്‍ വ്യാപകമായി സ്ഥാപിക്കുന്നത് ഉയര്‍ന്ന മൂലധനച്ചെലവാണ് തടസ്സം. 1 എംസിഐ കോബാള്‍ട്ട് 60 ഉറവിടം ഉപയോഗിച്ച് ഒരു വികിരണകേന്ദ്രം സ്ഥാപിക്കുന്നതിനു സ്ഥലവും അധിക അടിസ്ഥാനസൗകര്യ ചെലവുകളും കൂടാതെ ഏകദേശം 25 മുതല്‍ 30 കോടി രൂപവരെ നിക്ഷേപം ആവശ്യമാണ്. നിര്‍ദേശത്തിന്റെ സൂക്ഷ്മപരിശോധന, അംഗീകാരം, പ്രദേശത്തിനുള്ള അംഗീകാരം, പ്ലാന്റ് നിര്‍മാണം, ഉറവിടം സ്ഥാപിക്കല്‍, സുരക്ഷാ വിലയിരുത്തലുകളും മാര്‍ഗനിര്‍ദേശവും, മേല്‍നോട്ടം, സ്ഥാപിക്കല്‍, വികിരണ സ്രോതസ്സുകള്‍ ഇടയ്‌ക്കിടെ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ തുടര്‍ച്ചയായ അറ്റകുറ്റപ്പണികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നിര്‍ണായക ഘട്ടങ്ങള്‍ ഇതിന്റെ സ്ഥാപനപ്രക്രിയയില്‍ ഉള്‍പ്പെടുന്നു. ഭാഭ ആണവ ഗവേഷണ കേന്ദ്രം, ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങള്‍ ഈ പ്രക്രിയയ്‌ക്കു മേല്‍നോട്ടം വഹിക്കുന്നു.

ഈ സൗകര്യങ്ങളുമായി ബന്ധപ്പെട്ടു പ്രാരംഭത്തില്‍ ഉയര്‍ന്ന മൂലധനച്ചെലവുണ്ടെങ്കിലും, നിക്ഷേപകര്‍ക്കു ഗണ്യമായ അവസരങ്ങളുണ്ട്. ആഭ്യന്തര അന്തര്‍ദേശീയ വിപണികളില്‍ സുരക്ഷിതവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത ലാഭകരമായ നിക്ഷേപ അവസരം നല്‍കുന്നു. ഭക്ഷ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സംഭരണകാലാവധി വര്‍ധിപ്പിക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണ കേന്ദ്രങ്ങളുടെ കഴിവ്, ഭക്ഷ്യ മലിനീകരണം കുറയ്‌ക്കുന്നതിലും കര്‍ശനമായ കയറ്റുമതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നു. 202526 ഓടെ ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മേഖല 535 ബില്യണ്‍ ഡോളറിലെത്തുമെന്നും സംസ്‌കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ വര്‍ധിച്ചുവരുന്ന വിഹിതം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതിനാല്‍, വികിരണകേന്ദ്രങ്ങള്‍ മികച്ച നിക്ഷേപ അവസരം നല്കുന്നു. ഭക്ഷണം പാഴാക്കല്‍ കുറയ്‌ക്കുന്നതു ലക്ഷ്യമിട്ടുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു പിന്തുണ നല്‍കുന്നതിനായി, ഭക്ഷ്യ വികിരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 10 കോടി രൂപ വരെ ധനസഹായം ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു. ധനസഹായമോ സബ്‌സിഡിയോ ആയി നല്‍കുന്ന ഈ പിന്തുണ, പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ കേടുവരുന്ന ഉല്‍പ്പന്നങ്ങള്‍ പരിപാലിക്കുന്നതിനും അവയുടെ വൃത്തിയും സംഭരണ കാലാവധിയും വര്‍ധിപ്പിക്കുന്നതിനും രൂപകല്‍പ്പന ചെയ്തതാണ്. 202425ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, സംയോജിത ശീതശൃംഖല മൂല്യ വര്‍ധിത അടിസ്ഥാനസൗകര്യത്തിനു (ശീതശൃംഖല പദ്ധതി) കീഴില്‍ വിവിധോല്‍പ്പന്ന ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സംരംഭകരില്‍നിന്നു മന്ത്രാലയം താല്‍പ്പര്യപത്രം ക്ഷണിച്ചു.

ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിലും കേടാകുന്ന ഉല്‍പ്പന്നങ്ങളുടെ സംഭരണ കാലാവധി വര്‍ധിപ്പിക്കുന്നതിലും ഭക്ഷ്യവികിരണം വഹിക്കുന്ന നിര്‍ണായകപങ്കു കണക്കിലെടുക്കുമ്പോള്‍, ഇന്ത്യന്‍ ഭക്ഷ്യവിതരണ ശൃംഖലയുടെയും കാര്‍ഷികഭക്ഷ്യ കയറ്റുമതി മേഖലയുടെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം നല്‍കുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി കൂടുതല്‍ വികിരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ നിക്ഷേപകരോടും സംരംഭകരോടും അഭ്യര്‍ത്ഥിക്കുന്നു. വികിരണകേന്ദ്രങ്ങളില്‍ നിക്ഷേപിക്കുന്നതു ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുകയും മലിനീകരണം കുറയ്‌ക്കുകയും രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം നമ്മുടെ കര്‍ഷകര്‍ക്ക് ആദായം ഉറപ്പാക്കുകയും ചെയ്യും. ഇന്ത്യയുടെ ഭക്ഷ്യവ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ ഞങ്ങളോടൊപ്പം ചേരൂ. നിങ്ങളുടെ നിക്ഷേപം സുസ്ഥിരമായ കൃഷിയുടെ ഭാവിയെ നയിക്കുകയും അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്വ്യവസ്ഥയ്‌ക്കു സംഭാവനയേകുകയും ചെയ്യും.

Tags: Chirag paswanradiation technologyTransforming food security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

India

അച്ഛനോളം പോന്ന മകൻ : രാഷ്‌ട്രീയ ചാതുര്യം ഇല്ലെന്ന് പറഞ്ഞ വിമർശകർക്ക് മുന്നിൽ നെഞ്ച് വിരിച്ച് ചിരാഗ് പാസ്വാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.