ചെന്നൈ : 800 കിലോഗ്രാം ധാന്യം ഉപയോഗിച്ച് 12 മണിക്കൂർ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് 13 വയസ്സുകാരി. സ്കൂൾ വിദ്യാർത്ഥിയായ പ്രെസ്ലി ഷെക്കിനയാണ് പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ചിത്രം മോദി ചിത്രം ഒരുക്കിയത് . പ്രെസ്‌ലി ഷെക്കീന മാതാപിതാക്കളായ പ്രതാപ് സെൽവം , സങ്കീരണി എന്നിവർക്കൊപ്പം ചെന്നൈയിലെ കൊളപാക്കം പ്രദേശത്താണ് താമസിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ സ്‌കൂളായ വേലമ്മാൾ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
800 കിലോഗ്രാം ധാന്യം ഉപയോഗിച്ച് 600 ചതുരശ്ര അടി വിസ്തീർണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂറ്റൻ ചിത്രം ഒരുക്കിയത് . രാവിലെ 8.30 മുതൽ വൈകിട്ട് 8.30 വരെ സമയമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
UNICO വേൾഡ് റെക്കോർഡ് പ്രെസ്‌ലി ഷെക്കീനയുടെ പരിശ്രമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. യുണികോ വേൾഡ് റെക്കോർഡ്‌സ് ഡയറക്ടർ ആർ ശിവരാമൻ സർട്ടിഫിക്കറ്റും മെഡലും നൽകി പ്രെസ്‌ലിയെ ആദരിച്ചു. അതേസമയം നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് അജ്മീർ ഷെരീഫ് ദർഗയിൽ നിന്ന് 4000 കിലോ വെജിറ്റേറിയൻ ലങ്കാർ വിതരണം ചെയ്യും. നരേന്ദ്ര മോദിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: