ധാക്ക; ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഭീഷണിയാകും വിധത്തിൽ ജയിലിൽ കഴിയുന്ന ഇസ്ലാമിക് ഭീകരർക്ക് മോചനം നൽകുകയാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ തീവ്ര വാദികളെയും നിരോധിക്കുകയും അവരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ഇവരിൽ പലരും പുറത്തിറങ്ങി കഴിഞ്ഞു. ഇന്ത്യയെ തകർക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഭീകരൻ ജാഷിമുദ്ദീൻ റഹ്മാനി അടുത്തിടെയാണ് പുറത്തിറങ്ങിയത് .
ഇവരിൽ ചിലർ ബംഗാൾ വഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. അന്നുമുതൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലുമാണ്.മുഫ്തി സുബൈർ റഹ്മാനി എന്ന മഹ്മൂദുൽ ഹസൻ സുബൈർ കഴിഞ്ഞ അഞ്ചിന് ബംഗാൾ വഴി ഇന്ത്യയിലെത്തി ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശി മതമൗലികവാദികളെ പ്രേരിപ്പിക്കുന്നതിൽ ഇയാൾ ഏർപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എങ്ങനെയാണ് സുബൈർ റഹ്മാനി ഇന്ത്യയിലെത്തിയത് എന്നതാണ് സുരക്ഷാ ഏജൻസികൾക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരോട് മൃദുസമീപനമാണ് ബംഗാളിലെ ഇപ്പോഴത്തെ സർക്കാർ സ്വീകരിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. സുബൈർ റഹ്മാനിയെ പോലെ ബംഗ്ലാദേശിൽ നിന്നെത്തിയവരാണോ ഇന്ത്യയിൽ നടക്കുന്ന ട്രെയിൻ അട്ടിമറി ശ്രമങ്ങൾക്ക് പിന്നില്ലെന്ന സംശയവും ശക്തമാകുകയണ്. മുഫ്തി സുബൈർ റഹ്മാനി ജിഹാദിസ്റ്റ് ഗ്രൂപ്പായ അൻസറുല്ല ബംഗ്ലാ ടീമുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ സംഘം ഇന്ത്യാ വിരുദ്ധ വിഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ അഞ്ചിന് പശ്ചിമ ബംഗാൾ അതിർത്തിയിലെ ഹരിദാസ്പൂർ പോസ്റ്റിൽ നിന്നാണ് ഇയാൾ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
സുബൈർ റഹ്മാനി ഡൽഹിയിലെ ചില തീവ്ര ഇസ്ലാമിക സംഘടനകളിൽ ചേർന്നുവെന്നും, ഉത്തർപ്രദേശിലെ ദിയോബന്ദിലുള്ള ദാറുൽ ഉലൂം മദ്രസയിൽ എത്തിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും ഇയാൾ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: