തിരുവനന്തപുരം: കേരളത്തില്‍ മദ്യ വിമുക്തി പ്രചാരണത്തിനെന്ന് പറഞ്ഞ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും എന്തിനെന്ന ചോദ്യം ഉയരുകയാണ്. ഈ ഓണത്തിനും മദ്യം തന്നെ ഒന്നാമതെത്തി.
ഉത്രാട ദിനത്തിലെ മദ്യവില്‍പ്പനയുടെ കണക്കുകളിൽ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് ഒന്നാമത്.ബിവറേജസ് ഔട്ട്‌ലെറ്റ് തല കണക്കില്‍ ഒന്നാം സ്ഥാനം കൊല്ലം ജില്ലയ്‌ക്കാണ്. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് ഒന്നാമത്.
11 മണിക്കൂറില്‍ 1 കോടി 15 ലക്ഷത്തി നാല്‍പ്പതിനായിരത്തി എണ്ണൂറ്റി എഴുപത് രൂപയുടെ ( 1,15,40,870) മദ്യമാണ് ഈ ഷോപ്പില്‍ നിന്നും വിറ്റത്.രണ്ടാം സ്ഥാനം കരുനാഗപ്പള്ളിയാണ്. 1,15,02,520 രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാട മദ്യവില്‍പ്പനയില്‍ ഏറെക്കാലം ഒന്നാമതുണ്ടായിരുന്ന ചാലക്കുടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
1,00,73,460 രൂപയുടെ മദ്യമാണ് വിറ്റത്.ഇരിങ്ങാലക്കുടയാണ് നാലാമത്.തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്‌ലെറ്റാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ഇരിങ്ങാലക്കുടയില്‍ ഒരു കോടി 73 ആയിരത്തിലേറെ രൂപയുടെ മദ്യ വില്‍പ്പന നടന്നു.
തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 99,40910 രൂപയുടെ വില്‍പ്പന നടന്നു. കഴിഞ്ഞ തവണ ഇവിടെ ഒരു കോടിയിലേറെ രൂപയുടെ മദ്യവില്‍പ്പന നടന്നിരുന്നു. പട്ടികയില്‍ 10-ാം സ്ഥാനത്തുള്ള കുണ്ടറ ഔട്ട്‌ലെറ്റില്‍ 85 ലക്ഷത്തിലേറെ രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ നാലുകോടിയുടെ അധിക വരുമാനമുണ്ടായതായി ബെവ്‌കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: