തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) ചികില്‍സ നല്‍കിയിട്ടുള്ള ആശുപത്രികള്‍ക്ക് 1100 കോടിയിലേറെ രൂപ കൂടിശികയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനാല്‍ പല ആശുപത്രികളും കാസ്പില്‍ നിന്നുള്ള ചികില്‍സ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും മന്ത്രി സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. 41.99 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. സാമ്പത്തിക ബാധ്യത മൂലം 2019 നുശേഷം പുതിയ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നില്ല. പകരം ഈ കുടുംബങ്ങള്‍ക്ക് കാരുണ്യ ബനവലന്‌റ് ഫണ്ടില്‍ നിന്നുള്ള പരിമിത സഹായം മാത്രമാണ് ലഭിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധിപ്പിച്ചാണ് കാസ്പ് കരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: