ന്യൂദല്‍ഹി: കേരള ജനതയ്‌ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. സമൃദ്ധിയുടെ ഉത്സവമായ ഓണം സാമൂഹിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണെന്നും രാഷ്‌ട്രപതി തന്റെ ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി. കാര്‍ഷിക വിളവെടുപ്പ് അടയാളപ്പെടുത്തുന്നതിന്റെയും സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതായി രാഷ്‌ട്രപതി അറിയിച്ചു.
എല്ലാ പൗരന്മാര്‍ക്കും പ്രത്യേകിച്ച് ഭാരതത്തിലും വിദേശത്തും താമസിക്കുന്ന കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് ആശംസകള്‍ നേരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും ആഘോഷിക്കാനു
ള്ള ഒരു സന്ദര്‍ഭം കൂടിയാണിത്. ഈ അവസരത്തില്‍ നമ്മുടെ നാടിനെ പോഷിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന കര്‍ഷകരോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നതായും രാഷ്‌ട്രപതി അറിയിച്ചു.
രാജ്യത്തിന്റെ സമാധാനവും ഐക്യവും ശക്തിപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ഉത്സവങ്ങള്‍ കൂടിയാണ്. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റാന്‍ നമുക്ക് ഏവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. സാമൂഹിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഈ സമൃദ്ധിയുടെ ഉത്സവം നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: