ന്യൂദല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട. മൃതദേഹം വൈദ്യപഠനത്തിനായി ദല്‍ഹി എയിംസിന് കൈമാറി.
ദല്‍ഹി എകെജി ഭവനില്‍ നടന്ന പൊതുദര്ശനത്തില് നിരവധി നേതാക്കള്‍ ആദരാജ്ഞലി അര്‍പ്പിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്, എം െബേബി, എ വിജയരാഘവന് തുടങ്ങി കേരളത്തിലെ നിരവധി നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
ഉച്ച കഴിഞ്ഞ് 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെ യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് കൈമാറി.
സീതാറാം യച്ചൂരിയുടെ ആഗ്രഹ പ്രകാരമാണ് മൃതദേഹം വൈദ്യപഠനത്തിനായി ദല്‍ഹി എയിംസിന് കൈമാറിയത്.ഏതാനും വര്‍ഷം മുമ്പ് സീതാറാം യച്ചൂരിയുടെ അമ്മ മരിച്ചപ്പോഴും ഭൗതിക ശരീരം വൈദ്യ പഠനത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: