കോഴിക്കോട്: ഓണാഘോഷം സംഘടിപ്പിച്ചതിന്റെ പേരില്‍ വിശദീകരണം തേടിയ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നടപടിയെ വിമര്‍ശിച്ച് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് . ഇല്ലാത്ത ഉത്തരവിന്റെ പേരിലാണ് നടപടിയെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് കുറ്റപ്പടുത്തി.
ഡയറക്ടറുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പറഞ്ഞു. വിശദീകരണം തേടിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.ഡയറക്ടറുടെ നടപടി സ്ഥാപന മേധാവികളെ ഭീഷണിപ്പെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പരാതി നല്കി.
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിലാണ് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടത്.സര്‍ക്കാര്‍ തലത്തില്‍ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതാണ് കാരണം.ഓണാഘോഷത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമര്‍പ്പിക്കാനാണ് ഡിഎംഒയോട് ഡയറക്ടര്‍ ആവശ്യപ്പെട്ടത്. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: