മുംബൈ: ഗണേശ് ഉത്സവത്തിന്റെ ആറാം ദിവസം മുംബൈയിൽ 48,000-ലധികം ഗണേശന്റെയും ഗൗരി ദേവിയുടെയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്‌തു. വെള്ളിയാഴ്ച രാവിലെ 6 മണി വരെ അറബിക്കടലിലും നഗരത്തിലെ കൃത്രിമ കുളങ്ങളിലും നിമജ്ജനം ചെയ്ത 48,044 വിഗ്രഹങ്ങളിൽ 41,154 എണ്ണം ഗാർഹിക ഗണേശ വിഗ്രഹങ്ങളും 535 എണ്ണം സാർവ്വജനിക് മണ്ഡലങ്ങളുടേതുമാണ്.
ഗൗരി ദേവിയുടെ 6,355 വിഗ്രഹങ്ങളും നിമജ്ജനം ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗണപതി ബാപ്പ മോര്യ, പ്രാർഥന, ഭക്തിഗാനങ്ങൾ എന്നിവയ്‌ക്കൊടുവിലാണ് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തത്.
10 ദിവസം നീണ്ടുനിൽക്കുന്ന ഗണപതി ഉത്സവത്തിൽ, ഒന്നര ദിവസം, അഞ്ച് ദിവസം, ആറോ ഏഴോ ദിവസങ്ങൾക്ക് ശേഷം ഭക്തർ തങ്ങളുടെ പ്രിയപ്പെട്ട വിഗ്രഹങ്ങളോട് വൈകാരികമായി വിടപറയുന്നു. ബിഎംസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 17,603 ഗാർഹിക ഗണപതി വിഗ്രഹങ്ങളും 124 സാർവ്വജനിക് ഗണപതി വിഗ്രഹങ്ങളും 2,482 ഗൗരി വിഗ്രഹങ്ങളും നഗരത്തിലുടനീളമുള്ള പ്രകൃതിദത്ത ജലാശയങ്ങളുടെ മലിനീകരണം ഒഴിവാക്കാൻ സ്ഥാപിച്ച കൃത്രിമ കുളങ്ങളിൽ നിമജ്ജനം ചെയ്തു.
നിമജ്ജനത്തിനിടെ ഒരിടത്തും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി അറിയിച്ചു. സെപ്തംബർ 7 ന് ഗണേശ ചതുർത്ഥിയോടെ ആരംഭിച്ച ഗണേശോത്സവം മുംബൈയിലും മഹാരാഷ്‌ട്രയുടെ മറ്റ് ഭാഗങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. ഈ വർഷം സെപ്റ്റംബർ 17ന് അനന്ത ചതുർദശിയോടെ ആഘോഷങ്ങൾ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: