വാഷിങ്ടണ്‍: ചരിത്രം കുറിച്ച് സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം പൊളാരിസ് ഡോണ്‍. ആദ്യമായാണ് ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന ബഹിരാകാശ ദൗത്യം വിജയകരമാകുന്നത്. സിവിലിയന്‍ ബഹിരാകാശ പര്യവേഷണത്തിന്റെയും ഭാവി ദൗത്യങ്ങള്‍ക്കായുള്ള സ്പേസ് എക്സിന്റെ സുപ്രധാന പദ്ധതികളുടെയും നാഴികക്കല്ലാണ് ഈ ദൗത്യം.
പ്രൊഫണല്‍ അല്ലാത്ത ബഹിരാകാശ യാത്രികരുട സ്പേസ് വാക്ക് എന്ന സുപ്രധാന നേട്ടവും ഇതോടെ സ്പേസ് എക്സിന് സ്വന്തമായി. ഭൂമിയില്‍ നിന്ന് 650ലേറെ കിലോമീറ്റര്‍ അകലെയാണ് സ്പേസ് വാക്ക് നടത്തിയത്. ഷിഫ്റ്റ് 4 സിഇഒ ജാറെഡ് ഐസക്മാനാണ് ദൗത്യത്തിന്റെ ചെലവ് വഹിച്ചത്. ജാറെഡ് ഐസാക്മാനും സാറാ ഗില്ലിസും ബഹിരാകാശത്ത് നടന്നു. ഇരവരും ഏഴ് മിനിറ്റ് സമയമാണ് ബഹിരാകാശത്ത് ചെലവഴിച്ചത്. ജാറെഡാണ് പേടകത്തില്‍ നിന്ന് ആദ്യം ബഹിരാകാശത്തേക്ക് ഇറങ്ങിയത്.
ഇവരെ കൂടാതെ സ്കോട്ട് പൊറ്റീറ്റ്, അന്നാ മേനോന് എന്നിവരും ദൗത്യത്തിന്റെ ഭാഗമാണ്. സ്പേസ് എക്സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ആണിത്. ഇതിന്റെ ഭാഗമായി ക്രൂ 45 മണിക്കൂര്‍ വിപുലമായ ‘പ്രീ-ബ്രീത്ത്’ പ്രോട്ടോക്കോളിന് വിധേയരായിരുന്നു.
അപ്പോളോ ദൗത്യങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്തംബര്‍ 10നാണ് പേടകം വിക്ഷേപിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരുന്നു വിക്ഷേപണം. പുതിയ സ്പേസ് സ്യൂട്ടുകള്‍ പരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് സ്വകാര്യ വ്യക്തികളുടെ ബഹിരാകാശ ദൗത്യം പദ്ധതിയിട്ടത്. ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി ഈ സ്യൂട്ടുകള്‍ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: