ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ സംഘടിപ്പിച്ച ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് വിവാദമാക്കാന്‍ നീക്കം. സന്ദര്‍ശനത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും, മോദി വിരുദ്ധരായ സു്പ്രീം കോടതി അഭിഭാഷകരെ കളത്തിലിറക്കിയിരിക്കുകയാണ്. സംഭവത്തെ സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന് (എസ്ഇബിഎ) അപലപിക്കണമെന്നാണ് മുന്‍ സെക്കണ്ടറി സൊലിസിറ്റര്‍ ജനറല്‍ ഇന്ദിര ജയസിങ്ങിന്റെ ആവശ്യം. ജൂഡീഷറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണെന്നും പറഞ്ഞ് അസോസിയേഷന് പ്രസിഡന്റിന് കത്തും എഴുതി.
പ്രധാനമന്ത്രി ചീഫ് ജസ്റ്റീസിന്റെ വീട്ടില്‍ പോയത് ജുഡീഷ്യറിക്ക് വളരെ മോശമായ സൂചന നല്‍കുന്നതാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്രെ ആരോപണം.പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിനും ഭരണഘടനയുടെ പരിധിക്കകത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും എക്സിക്യൂട്ടീവും ജുഡീഷ്യറിയും അകലം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ഒരു സംരക്ഷകന്‍ രാഷ്ട്രീയക്കാരെ കണ്ടാല്‍, അത് ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുമെന്നായിരുന്നു ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. ശിവസേന കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതിയില്‍ നടക്കുന്നു, പ്രധാനമന്ത്രി എതിര്‍കക്ഷിയായതിനാല്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുമോ എന്ന് സംശയിക്കുന്നു. റാവുത്ത് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു സാംസ്കാരിക പരിപാടിയെന്നു രാഷ്ട്രീയ ഇടപെടലായി ചിന്തിക്കുന്നതല്ലെന്നും ബിജെപിദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി, ബി.എല്‍. സന്തോഷ് പറഞ്ഞു.
.ന്യൂഡല്‍ഹിയിലെ വസതിയിലെത്തിയ പ്രധാനമന്ത്രിയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഭാര്യ കല്പന ദാസും ചേര്‍ന്ന് സ്വീകരിച്ചു. സമാധാനവും ഐശ്വര്യ പൂര്‍ണവുമായ ജീവിതം എന്നും ലഭിക്കട്ടെയെന്നും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി ഇരുവരെയും ആശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: