Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടതിയുടെ നിരീക്ഷണം സര്‍ക്കാരിനേറ്റ പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2024, 04:50 am IST
inEditorial

സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്തു എന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു ഈ ചോദ്യം. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവിടുന്നതിനെ എതിര്‍ത്തപ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച ചോദ്യം ഉന്നയിച്ചത്. സ്വകാര്യതയുള്‍പ്പടെ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകാത്തതെന്നുമൊക്കെ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും വിലപ്പോയില്ല.

സ്വകാര്യത സംരക്ഷിക്കണം. പക്ഷേ, സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാന്‍ എന്ത് ചെയ്തു. അത്തരമൊരു ഉത്തരവാദിത്തം ഉണ്ടല്ലോ. സിനിമയിലെ മാത്രം പ്രശ്‌നമല്ലിതെന്നും കോടതി പ്രതികരിച്ചു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി സ്വീകരിക്കണ്ടേയെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ ആക്ട്, പോഷ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ടിലുണ്ട്. മറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്. സിനിമാ നയത്തിനായി കഴിഞ്ഞവര്‍ഷം കമ്മിറ്റി രൂപീകരിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു. നാലുവര്‍ഷത്തിനുശേഷം കമ്മിറ്റി രൂപീകരിച്ചിട്ട് എന്ത് കാര്യം. ആദ്യം നടപടി സ്വീകരിക്കൂ. എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമല്ല, ഹേമ കമ്മിറ്റി പൂര്‍ണ റിപ്പോര്‍ട്ട് എസ്‌ഐടിക്ക് വിടാനുള്ള ഇത്തരവും സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. സ്ത്രീ വിരുദ്ധമാണ് പിണറായി സര്‍ക്കാര്‍ എന്നത് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. സിനിമാ മേഖലയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളോടുമുള്ള വെല്ലുവിളിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടതിനുശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ്, കുറ്റാരോപണം നേരിടുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കും. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികളെ പരാജയപ്പെടുത്താന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്‍കുന്നു.

Tags: Kerala GovernmentPICKKerala High courthema commitee report
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി റെയില്‍വേ പരിസരത്ത് പോലും മദ്യപിച്ചുള്ള ഷോ വേണ്ട; നടപടിയെടുക്കാൻ റെയിൽവേയ്‌ക്ക് അധികാരമുണ്ട്: ഹൈക്കോടതി

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.