Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അര്‍ണാബ് പറഞ്ഞത് ശരിയാണ്; യുഎസ് ചാരസംഘടന സിഐഎയുടെ പദ്ധതി നടപ്പാക്കുന്നത് രാഹുല്‍ വഴിയോ? ബംഗ്ലാദേശില്‍ നടന്നത് സെമിഫൈനല്‍

റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് കഴിഞ്ഞ ദിവസം തന്റെ ഷോയില്‍ പറഞ്ഞത് ശരിയായി വരികയാണ്. യുഎസിലെ ചാരസംഘടനയായ സിഐഎയ്‌ക്ക് ഇന്ത്യയിലെ മോദി ഭരണം അട്ടിമറിക്കാന്‍ താല്‍പര്യമുണ്ടെന്നും ആ പദ്ധതിയുടെ സെമിഫൈനലാണ് ബംഗ്ലാദേശിലെ കലാപത്തില്‍ കണ്ടതെന്നാണ് അര്‍ണാബ് ഗോസ്വാമി തന്റെ ടിവി ഷോയില്‍ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 11:29 pm IST
in India
രാഹുലിനെ പിന്തുണച്ച ഖലിസ്ഥാന്‍ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നൂന്‍ (വലത്ത്) യുഎസില്‍ വെച്ച് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രയേല്‍ വിരുദ്ധ, ജിഹാദി അനുകൂല നേതാവ് ഇല്‍ഹാദ് ഒമര്‍ (നടുവില്‍)

രാഹുലിനെ പിന്തുണച്ച ഖലിസ്ഥാന്‍ നേതാവ് ഗുര്‍ പത് വന്ത് സിങ്ങ് പന്നൂന്‍ (വലത്ത്) യുഎസില്‍ വെച്ച് രാഹുലുമായി കൂടിക്കാഴ്ച നടത്തിയ ഇസ്രയേല്‍ വിരുദ്ധ, ജിഹാദി അനുകൂല നേതാവ് ഇല്‍ഹാദ് ഒമര്‍ (നടുവില്‍)

ന്യൂദല്‍ഹി: റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് കഴിഞ്ഞ ദിവസം തന്റെ ഷോയില്‍ പറഞ്ഞത് ശരിയായി വരികയാണ്. യുഎസിലെ ചാരസംഘടനയായ സിഐഎയ്‌ക്ക് ഇന്ത്യയിലെ മോദി ഭരണം അട്ടിമറിക്കാന്‍ താല്‍പര്യമുണ്ടെന്നും ആ പദ്ധതിയുടെ സെമിഫൈനലാണ് ബംഗ്ലാദേശിലെ കലാപത്തില്‍ കണ്ടതെന്നാണ് അര്‍ണാബ് ഗോസ്വാമി തന്റെ ടിവി ഷോയില്‍ പറഞ്ഞത്.

അതായത് സിഐഎ അതിന്റെ ഫൈനല്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് ഗൂഢകരുനീക്കങ്ങള്‍ നടത്തുന്നതെന്നും അര്‍ണാബ് ഗോസ്വാമി ആരോപിക്കുന്നു. എന്തായാലും ആ വലിയ കലാപത്തിന് ഇന്ത്യയെ പാകപ്പെടുത്താനുള്ള ശ്രമങ്ങളാണ് മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശന പദ്ധതിയിലൂടെ രാഹുല്‍ ഗാന്ധി നടപ്പാക്കുന്നതെന്ന് തോന്നുന്നു. കാരണം ഇന്ത്യയില്‍ സാമൂഹ്യ കലാപം വിതയ്‌ക്കാന്‍, അല്ലെങ്കില്‍ അതിലേക്ക് ഇന്ത്യയെ നയിക്കുന്നതിന് ഉതകുന്ന നെരിപ്പോടുകളാണ് രാഹുല്‍ ഈ യുഎസ് യാത്രയില്‍ തയ്യാറാക്കുന്നത്.

അതില്‍ ഒന്ന് ഖലിസ്ഥാന്‍ വാദികളെ തൃപ്തിപ്പെടുത്താവുന്ന പ്രസ്താവന നടത്തി എന്നതാണ്. ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിയ്‌ക്കുന്നതിനോ ഗുരുദ്വാരകളില്‍ പോകുന്നതിനോ കയ്യില്‍ സ്റ്റീല്‍ വള ധരിയ്‌ക്കുന്നതിനോ വിലക്കുകളുള്ളതായി എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല സത്യം അതായിരിക്കെ, സിഖുകാര്‍ ഇതിനെല്ലാം ഏറെ പ്രയാസപ്പെടുന്നു എന്ന രീതിയില്‍ ഉള്ള ഒരു പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കാനഡയിലെയും യുഎസിലെയും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രാഹുലിന്റെ ഈ പ്രസ്താവനയ്‌ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ വാദികള്‍ക്ക് ആഹ്ളാദം പകരുന്ന പ്രസ്താവനയായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. കാരണം ഖലിസ്ഥാന്‍ വാദികള്‍ ഇന്നത്തെ ഇന്ത്യയില്‍ തൃപ്തരല്ല. അവര്‍ക്ക് പുതിയൊരു രാജ്യം തന്നെ ഇന്ത്യയെ വെട്ടിമുറിച്ച് നേടേണ്ടതുണ്ട്.

രാഹുല്‍ ഗാന്ധിയുടെ മറ്റൊരു പ്രസ്താവന ഇന്ത്യയില്‍ ജാതിക്കലാപം വിതയ്‌ക്കാന്‍ ഉതകുന്ന ഒന്നാണ്. ഇന്ത്യ ഒരു മെച്ചപ്പെട്ട രാജ്യമായാല്‍ മാത്രമേ ജാതി സംവരണം കോണ്‍ഗ്രസ് നിര്‍ത്തൂ എന്നും ഇപ്പോള്‍ ഇന്ത്യ മെച്ചപ്പെട്ട ആ രാജ്യമായി മാറിയിട്ടില്ലെന്നും ആയിരുന്നു രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പ്രസ്താവന. വാഷിംഗ്ടണില്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു ജാതിക്കലാപം കൊതിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പുറത്തുവന്നത്. ജാതി സംവരണം 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും രാഹുല്‍ തുറന്നടിച്ചിരുന്നു. ഇതുവഴി ഹിന്ദു മതത്തിലെ കുറെപ്പേര്‍ക്കിടയില്‍ അസ്വസ്ഥത പരത്തി അവരെ മോദി സര്‍ക്കാരിന് എതിരെ തിരിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ തന്ത്രം. കാരണം മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ കൂടെ വിശ്വസ്തരായി ഉണ്ടെന്നാണ് രാഹുല്‍ പുലര്‍ത്തുന്ന വിശ്വാസം.

മറ്റൊന്ന് മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാഗമെന്ന് കരുതുന്ന പാകിസ്ഥാന്‍ അധിനിവേശ കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാണെന്ന് വാദിക്കുന്ന യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗമായ, ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി വന്ന ഇല്‍ഹാന്‍ ഒമറിനെ രാഹുല്‍ ഗാന്ധി യുഎസില്‍ വെച്ച് കണ്ടതാണ് മറ്റൊരു പ്രശ്നം. കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ നാളുകളില്‍ തന്നെ പാകിസ്ഥാന്റെ പ്രതിനിധിപോലെ പ്രവര്‍ത്തിക്കുന്ന, പാകിസ്ഥാന്‍ പിന്തുണയോടെ ഇന്ത്യയെ കടന്നാക്രമിക്കുന്ന ഇല്‍ഹാന്‍ ഒമറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. യുഎസ് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് മോദി പ്രസംഗിച്ചപ്പോള്‍ ആ പ്രസംഗം ബഹിഷ്കരിച്ചയാളാണ് ജോ ബൈഡന്റെ പാര്‍ട്ടിയിലെ അംഗമായ ഇല്‍ഹാന്‍ ഒമര്‍. അവരുടെ മകളെ ഇസ്രയേല്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ യുഎസിലെ കോളെജില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണ്. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് പാര്‍ട്ടി ഇല്‍ഹാന്‍ ഒമറിന്റെ ഇസ്രയേല്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യുഎസ് കോണ്‍ഗ്രസിന്റെ വിദേശകാര്യ സമിതിയില്‍ നിന്നും ഇല്‍ഹാന്‍ ഒമറിനെ പുറത്താക്കിയിരുന്നു.

അതായത് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ കലാപത്തിന്റെ സാധ്യതകള്‍ മുഴുവന്‍ തുറന്നിടുകയായിരുന്നു. കശ്മീര്‍, പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍, ബീഹാര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങി ഹിന്ദി ബെല്‍റ്റിലാകെ പണ്ടത്തെ മണ്ഡല്‍ കമ്മീഷന്റെ കാലത്തുണ്ടായ അതേ കലാപം കുത്തിപ്പൊക്കാവുന്ന സാഹചര്യം ജാതി സംവരണ അജണ്ടയിലൂടെ നടപ്പാക്കല്‍……ഇതൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ പദ്ധതികള്‍. അതെ, അര്‍ണാബ് ഗോസ്വാമി പറഞ്ഞതാണ് ശരി. രാഹുല്‍ ഗാന്ധി തന്നെയാണ് ബംഗ്ലാദേശില്‍ നടന്ന സെമിഫൈനലിന്റെ ഫൈനല്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ സിഐഎ കണ്ടുപിടിച്ച നേതാവ്. പക്ഷെ അത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയാം.

Tags: Rahul_Gandhi_in_USRahulGandhiinUSBangladeshriotCIAplanRiotinIndia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യൂനുസ് നയിക്കുന്നത് ഭീകരരുടെ സർക്കാരിനെ ; അധികകാലം തീവ്രവാദികളെ വാഴിക്കില്ല : തിരിച്ചെത്തി എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നും ഷെയ്ഖ് ഹസീന 

ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)
India

ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി ജോര്‍ജ്ജ് സോറോസിന്റെ മകന്‍ എത്തി; ഇന്ത്യ പേടിക്കണമെന്ന് മുന്നറിയിപ്പ്

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപം (ഇടത്ത്) ഉണര്‍വ്വില്ലാതെ ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറി- ഒരു ദൃശ്യം (വലത്ത്)
Business

വസ്ത്ര-തുണിനിര്‍മ്മാണത്തില്‍ ബംഗ്ലാദേശിന്റെ നഷ്ടം നേട്ടാമാക്കി ഇന്ത്യ; വിദേശക്കമ്പനികള്‍ ഇന്ത്യയിലേക്ക്; മതഭ്രാന്തില്‍ തുലയുമോ ബംഗ്ലാദേശ്?

ബംഗ്ലാദേശ് കലാപകാരികള്‍ക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണച്ചടങ്ങില്‍ മുഹമ്മദ് യൂനസ് പ്രസംഗിക്കുന്നു. നോക്കി നില്‍ക്കുന്ന ബില്‍ ക്ലിന്‍റണെയും കാണാം. കോട്ടിട്ട ചെറുപ്പക്കാര്‍ ബംഗ്ലാദേശ് കലാപത്തിന് നേതൃത്വം നല്‍കിയവര്‍.
World

ബില്‍ ക്ലിന്‍റണും ഹിലാരി ക്ലിന്‍റണും മുഹമ്മദ് യൂനസിന്റെ കൂട്ടുകാര്‍; ബംഗ്ലാദേശ് കലാപകാരികള്‍ യൂനസിനൊപ്പം കോട്ടിട്ട് യുഎസ് വേദിയില്‍

സിഖുകാരുടെ തലപ്പാട് ധരിച്ച് രാഹുല്‍ ഗാന്ധി (ഇടത്ത്, നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

ഇന്ദിരാഗാന്ധി പണ്ട് ഭിന്ദ്രന്‍വാലയെ സംരക്ഷിച്ചതിന്റെ പേരില്‍ ബലിയാടായി; ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നു…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.