ടോക്കിയോ/ന്യൂഡൽഹി: മുൻനിര വാഹന നിർമാതാക്കളായ ഹോണ്ട ഡൽഹി, ബോംബെ ഐഐടികളുമായി ചേർന്ന് എഐ സാങ്കേതികവിദ്യയിൽ സംയുക്ത ഗവേഷണം ആരംഭിച്ചു.
ഹോണ്ട സിഐ (കോഓപ്പറേറ്റീവ് ഇൻ്റലിജൻസ്, മെഷീനുകളും ആളുകളും തമ്മിൽ പരസ്പര ധാരണ സാധ്യമാക്കുന്ന ഹോണ്ട എഐയെ കൂടുതൽ മെച്ചപ്പെടുത്തലാണ് പ്രസാധന ലക്ഷ്യം . കൂട്ടിയിടികൾ കുറയ്‌ക്കുകയും ഓട്ടോമേറ്റഡ് ഡ്രൈവിംഗ്. പ്രാപ്തമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകൾക്കായുള്ള ഭാവി ആപ്ലിക്കേഷനുളിൽ ശ്രദ്ധയൂന്നിക്കൊണ്ട് സിഐ-യുടെ അടിസ്ഥാന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഹോണ്ട പരിശ്രമിക്കും.
ചുറ്റുമുള്ള പരിസ്ഥിതിയെ തിരിച്ചറിയുക, സഹകരണ സ്വഭാവം വളർത്തുക തുടങ്ങിയ സംയുക്ത ഗവേഷണ തീമുകൾ സജ്ജമാക്കിയിട്ടുണ്ട്, കൂടാതെ അത്യാധുനിക എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സംയുക്ത ഗവേഷണവും വികസനവും നടത്തും.
2019 മുതൽ ഹോണ്ട ഐഐടി ബിരുദധാരികളെ സജീവമായി നിയമിക്കുന്നുണ്ട്. അവരിൽ പലരും ഇപ്പോൾ സിഐയുടെ ഗവേഷണവും വികസനവും ഉൾപ്പെടെ മൊബിലിറ്റി ഇൻ്റലിജൻസിന്റെ മേഖലകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഐഐടി പ്രൊഫസർമാരുമായും അത്യാധുനിക എഐ, ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികളുമായും സംയുക്ത ഗവേഷണ പരിപാടികൾ പിന്തുടരുന്നതിലൂടെ, ഹോണ്ട സിഐയുടെ ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുകയും ഭാവി എഐ ഗവേഷണത്തിൽ പങ്കുവഹിക്കുന്ന ഗവേഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: