ന്യൂദല്‍ഹി: ദല്‍ഹി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയായ യുവകൈരളി സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ദല്‍ഹി സര്‍വകലാശാലയിലെ മലയാളികളായ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു. ലോദി ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ 103 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
യുവകൈരളി സൗഹൃദവേദി രക്ഷാധികാരിമാരായ ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ. പി. ശിവപ്രസാദ്, അസിസ്റ്റന്റ് പ്രൊഫ. ലാല്‍ കൃഷ്ണ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കി. യുവകൈരളി പ്രസിഡന്റ് എ. സഞ്ജയ്, നിരഞ്ജന കിഷന്, ദേവബാല, അനുപമ പ്രദീപ്, സമീക്ഷ, ആനന്ദ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. ട്രഷര്‍ ഹണ്ട് തുടങ്ങിയ കലാകായിക പരിപാടികളും സംഘടിപ്പിച്ചു.
യുവകൈരളി സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടി ആര്‍പ്പോ 24 ന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: