ന്യൂദൽഹി: രാജ്യം വിറ്റും അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്ന ഏറ്റവും അപകടകാരിയായ രാഷ്‌ട്രീയക്കാരിയാണ് മമത ബാനർജിയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്‌ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മമത ബാനർജിയെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമതയ്‌ക്ക് സ്ത്രീകളോട് യാതൊരു അനുകമ്പയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് പശ്ചിമ ബംഗാളിലും രാജ്യത്തുടനീളവും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് ഒമ്പതിനാണ് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയ്നി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്.
അതേ സമയം കൊലപാതകം, ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അടുത്തയാഴ്ചയോടെ പുതിയ സ്ഥിതിവിവര റിപ്പോർട്ട് സമർപ്പിക്കാൻ തിങ്കളാഴ്ച സുപ്രീം കോടതി സിബിഐയോട് നിർദേശിച്ചു. അതേ ദിവസം തന്നെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സാമ്പത്തിക നഷ്ടപരിഹാരം നൽകാത്തതിൽ കള്ളം പറയുകയാണെന്ന് മരിച്ച ട്രെയിനി ഡോക്ടറുടെ അമ്മ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വളണ്ടിയർ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബർ 2 ന്, സിബിഐ അഴിമതി വിരുദ്ധ ബ്രാഞ്ച്, ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ഡോ.സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
തുടർന്ന് ഘോഷിനെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിന്റെ അടുത്ത വാദം സെപ്റ്റംബർ 10ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: