ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ എം പോക്സ് വ്യാപിക്കുകയും ഇന്ത്യയിലെത്തിയ ഒരാള്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കര്‍ശന ജാഗ്രതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. രാജ്യാന്തര യാത്രക്കാര്‍ വന്‍തോതില്‍ എത്തുന്ന ഇന്ത്യയില്‍ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു . എം പോക്സ് ബാധിത രാജ്യത്ത് നിന്ന് ഇന്ത്യയിലെത്തിയ യുവാവില്‍ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളുടെ സാമ്പിള്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന് അയച്ചിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: