കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളുടെ കൊണ്ടു വരുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി.
ഇടക്കാല ഉത്തരവ്, പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ്. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയത്.കേരളത്തില്‍ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ചരിഞ്ഞ ആനകളുടെ എണ്ണം 154 ആണന്ന് കോടതി പറഞ്ഞു.
















