ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ ആർക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .ജമ്മു കശ്മീരിലെ റംബാനിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുനു അദ്ദേഹം .
“കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയ നാഷണൽ കോൺഫറൻസ് അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ആർക്കും ധൈര്യമില്ല, കഴിയില്ല . നേരത്തെ തീവ്രവാദ കേന്ദ്രമെന്നറിയപ്പെട്ടിരുന്ന ജമ്മു കശ്മീർ ഇന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. നേരത്തെ കശ്മീർ താഴ്‌വരയിലെ നിരവധി യുവാക്കളുടെ കൈകളിൽ പിസ്റ്റളുകളും റിവോൾവറുകളും ഉണ്ടായിരുന്നു. ഇന്നത്തെ മാറ്റം നോക്കൂ, അവരുടെ കയ്യിൽ പിസ്റ്റളുകളും റിവോൾവറുകളും ഇല്ല, പകരം ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും നിങ്ങൾ കാണും. ഇതൊരു വലിയ മാറ്റമാണ്. 2022ന് ശേഷം ഒരു കല്ലേറുണ്ടായിട്ടില്ല. ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിൽ ഉള്ളിടത്തോളം ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാകില്ല.“ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: