Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

രാജേഷ് നാഗര്‍കോവില്‍ by രാജേഷ് നാഗര്‍കോവില്‍
Sep 8, 2024, 11:56 am IST
in Thiruvananthapuram, Kerala

നാഗര്‍കോവില്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന്‍ ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി കന്യാകുമാരി ജില്ലയിലെ തോവാള ഗ്രാമം. പഞ്ഞമാസം എന്ന് പേരു കേട്ട കര്‍ക്കടകം തോവാളയിലെ പൂകൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുപ്പിന്റെ മുന്നൊരുക്ക കാലമാണ്. പഴയ തെക്കന്‍ തിരുവിതാംകൂര്‍ ഭരണകാലം മുതല്‍ക്കേ പൂക്കള്‍ക്ക് കേളിയാര്‍ജിച്ച തോവാള കണ്ണെത്താ ദൂരത്തോളം പൂപ്പാടങ്ങളുടെ സമൃദ്ധിയുടെ പര്യായമായിരുന്നു. ദക്ഷിണ മേഖലയിലെ തന്നെ ഏറ്റവും വലിയ പൂ വിപണിയെന്ന ഖ്യാതിയും തോവാളയ്‌ക്ക് സ്വന്തം.

നാഗര്‍കോവില്‍ തിരുനെല്‍വേലി ദേശീയപാതയില്‍ കാവല്‍ക്കിണര്‍ കഴിഞ്ഞാണ് തോവാള എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോവാളയിലെ പൂക്കള്‍ക്ക് ഓണക്കാലത്ത് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതലാണ്. മറ്റു സന്ദര്‍ഭങ്ങളിലും തോവാള പൂക്കള്‍ക്ക് കേരളത്തിലെ പുഷ്പവിപണിയില്‍ ഒഴിച്ചുകൂടാനാവാത്ത ഇടമുണ്ടെന്നതും വാസ്തവം. ആയിരക്കണക്കിന് കര്‍ഷകര്‍ തോവാളയിലെയും സമീപത്തെയും പുഷ്പകൃഷി മേഖലയില്‍ ഇന്നും സജീവം. തോവാള, ആവരക്കുളം, കുമാരപുരം, പഴവൂര്‍, ഏക്കാപുരം, ചിതമ്പരപുരം തുടങ്ങിയ പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് പൂകൃഷിയുള്ളത്. പാടങ്ങള്‍ക്ക് പുറമേ വീട്ടുവളപ്പുകളിലും പറമ്പുകളിലും പുഷ്പ കൃഷി നടത്തുന്നവര്‍ തോവാളയിലും പരിസരത്തുമുണ്ട്.

തോവാളയിലെ പ്രശസ്തമായ പൂവില്‍പ്പനകേന്ദ്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നത് നാട്ടുവര്‍ത്തമാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് തോവാള പൂക്കളുടെ ഗ്രാമമായി രൂപപ്പെട്ടത്. പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും തോവാളയില്‍ നിന്നും പൂക്കള്‍ എത്തിച്ചിരുന്നു. ഇന്ന് രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന പുഷ്പ വിപണിയായി തോവാള പരിണമിച്ചിട്ടുണ്ട്. മലയാളിയുടെ ഓണാഘോഷങ്ങള്‍ക്ക് പുഷ്പത്തിളക്കം സമ്മാനിക്കുന്ന തോവാള എക്കാലവും മലയാളനാടിനും പ്രിയപ്പെട്ടതാണ്.

മുല്ലയും പിച്ചിയും ജമന്തിയും റോസയും വാടാമല്ലിയും അരളിയും എന്നിങ്ങനെ വ്യത്യസ്തയിനം പൂക്കളുടെ കൃഷിയിടങ്ങളാല്‍ സമ്പന്നമാണ് തോവാള ഗ്രാമം. പുലരും മുമ്പു തന്നെ തോവാളയിലെ പൂ ചന്തകള്‍ ഉണരും. ഉച്ചയോടെ ചന്ത ഒഴിയും. എന്നാലും തോവാളയിലെ ചെറുതും വലുതുമായ പൂക്കടകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് പൂക്കള്‍ യഥേഷ്ടം ലഭ്യമാകും. ഓസൂര്‍, സേലം, മധുര എന്നിവിടങ്ങളില്‍ നിന്നും തോവാളയില്‍ പ്രതിദിനം അസംഖ്യം ലോറികളില്‍ റോസ്, ചമ്മങ്ങി, ജമന്തി, വിവിധ നിറത്തിലുള്ള അരളിപൂക്കള്‍ എന്നിവയും എത്തുന്നു.

Tags: OnamFlowermalayalaiThovala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സ്കൂൾ കലോത്സവ വേദികളുടെ പേരിൽ താമര ഒഴിവാക്കി; തൃശൂരിൽ താമരപൂവുമായി യുവമോർച്ച പ്രതിഷേധം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

India

” ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു” ; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.