ന്യൂഡല്‍ഹി: പൂജ ഖേദ്കറെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്താക്കി. 1954ലെ ഐഎഎസ് (പ്രൊബേഷന്‍) റൂള്‍സ് റൂള്‍ 12 പ്രകാരമാണ് ഐഎഎസില്‍ നിന്ന് 2023 ബാച്ചിലെ മഹാരാഷ്‌ട്ര കേഡറിലെ ഐഎഎസ് പ്രൊബേഷണറായ പൂജ മനോരമ ദിലിപ് ഖേദ്കറെ പുറത്താക്കിയത്.
സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഒബിസി, വികലാംഗ ക്വാട്ട ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണിത്.
2020-21 വരെ ഖേദ്കര്‍ ഒബിസി ക്വാട്ടയില്‍ ‘പൂജ ദിലീപ്‌റാവു ഖേദ്കര്‍’ എന്ന പേര് ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്. 2021-22ല്‍ ഒബിസി, പിഡബ്ല്യുബിഡി (പേഴ്‌സണ്‍സ് വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസെബിലിറ്റീസ്) ക്വാട്ടകള്‍ക്ക് കീഴില്‍ പൂജ മനോരമ ദിലീപ് ഖേദ്കര്‍’ എന്ന പേരില്‍ പരീക്ഷ എഴുതി 821-ാം റാങ്കോടെ വിജയിച്ചു. എന്നാല്‍ പരാതി ഉയര്‍ന്നയോടെ
സംവരണാവകാശം പരിശോധിക്കുന്നതിനായി ജൂലൈ 11 ന് ഏകാംഗ സമിതി രൂപീകരിക്കുകയും സമിതി ജൂലൈ 24 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഐഎഎസ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: