ഉലകനായകന് കമല്‍ ഹാസന് വീണ്ടും പഠനത്തിന്. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിന് താരം അമേരിക്കയിലേക്ക് പോയി. 90 ദിവസത്തെ കോഴ്സാണ് പഠനത്തിനായി താരം തെരഞ്ഞെടുത്തത്. അമേരിക്കയിലെ ഒരു വലിയ സ്ഥാപനത്തിലാണ് പഠനം.
കരാറിലേര്‍പ്പെട്ടിരിക്കുന്ന ഷൂട്ടുകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ 45 ദിവസം മാത്രമേ കോഴ്സിന്റെ ഭാഗമാകൂ.
പുത്തന്‍ സാങ്കേതിക വിദ്യകളില്‍ അറിവ് നേടുന്നതിന് പ്രധാന്യം നല്‍കുന്നുവെന്ന് ഉലക നായകന് പറഞ്ഞു. അറിവ് നേടുന്നതില്‍ പ്രായം തടസമല്ലെന്നും താരം വെളിപ്പെടുത്തി.
പുതിയ സാങ്കേതികവിദ്യയില്‍ വലിയ താല്പര്യമാണ് കമല്‍ ഹാസന്.താരത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത് മനസിലാക്കാം.
സിനിമയാണ് ജീവിതമെന്നും തന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നതെന്നും താരം പറഞ്ഞു. ഒരു നടന് മാത്രമല്ല, നിര്‍മാതാവ് കൂടിയാണ് താനെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം ചൂണ്ടിക്കാട്ടി.
ശങ്കറിന്റെ ഇന്ത്യന്‍ 2 ആണ് കമലിന്റെ അവസാനമിറങ്ങിയ ചിത്രം.നൂറിലേറെ വയസുളള കഥാപാത്രമായിട്ടാണ് കമല്‍ അഭിനയിച്ചത്. തന്റെ രൂപത്തിന് പ്രോസ്തെറ്റിക്കിന്റെ സഹായമാണ് പ്രയോജനപ്പെടുത്തിയത്.
നാഗ് അശ്വിന്റെ സയന്‍സ് ഫിക്ഷന്‍ ബ്ലോക്ക്ബസ്റ്റര്‍ ഇതിഹാസമായ കല്‍ക്കി 2898 എഡിയിലും കമല്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമുള്ള കഥാപാത്രമായിരുന്നുവെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉലകനായകന് നിര്‍ണായകമായ വേഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വര്‍ഷം ശങ്കറിന്റെ ഹിസ്റ്റോറിക്കല്‍ ഡ്രാമയായ ഇന്ത്യന്‍ 3യിലും മണിരത്നത്തിന്റെ ആക്ഷന്‍ ഡ്രാമയായ തഗ് ലൈഫിലും കമല്‍ ഹാസന് വേഷമിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: