ന്യൂഡൽഹി : പ്രശസ്തമായ നിരവധി ഗണപതി ക്ഷേത്രങ്ങൾ ഉള്ള നാടാണ് ഇന്ത്യ . അതുപോലെ തന്നെ തായ് ലാൻഡിലും ഗണപതി ഭക്തി ഏറെ പ്രചാരത്തിലുണ്ട്. തായ്‌ലൻഡിൽ, ഗണപതിയെ ഭാഗ്യത്തിന്റെയും വിജയത്തിന്റെയും ദൈവമായാണ് ആരാധിക്കുന്നത് . ലോകത്തിലെ ഏറ്റവും ഉയരമേറിയ മഹാഗണപതി പ്രതിമയും തായ് ലാൻഡിൽ തന്നെ .
39 മീറ്റർ (ഏതാണ്ട് 128 അടി) ഉയരമുള്ള പ്രതിമയാണിത് . ഏകദേശം 14 നിലകളുള്ള കെട്ടിടത്തിനു തുല്യമാണിതിന്റെ ഉയരം .ചാച്ചോങ്‌സാവോയിൽ 2012-ൽ നിർമ്മിച്ചതാണ് ഈ ഗണേശ പ്രതിമ . പ്രതിമയുടെ നിർമ്മാണം 2008-ൽ ആരംഭിച്ച് 2012-ൽ പൂർത്തീകരിച്ചു.ഇതിന് 4 കൈകളുണ്ട്. മാമ്പഴവും , കരിമ്പും, വാഴപ്പഴവും, പിടിച്ചിരിക്കുന്ന ഗണേശ വിഗ്രമാണിത് . ചാച്ചോങ്‌സാവോയിലെ ഖ്‌ലോങ് ഖുയാൻ ജില്ലയിൽ 40,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
തായ്‌ലൻഡ് രാജ്യത്തെ സാംസ്‌കാരിക നഗരമായ ചാച്ചോങ്‌സാവോ “ഗണേശ നഗരം” എന്നാണ് അറിയപ്പെടുന്നത്. കാരണം ചാച്ചോങ്‌സാവോയ്‌ക്ക് ചുറ്റുമുള്ള മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളിൽ മൂന്ന് വലിയ ഗണേശ വിഗ്രഹങ്ങളുണ്ട്.ബാങ്കോക്ക് സെൻട്രൽ വേൾഡിന് പുറത്ത് (മുമ്പ് വേൾഡ് ട്രേഡ് സെൻ്റർ) ഉയർന്ന പീഠത്തിലാണ് ഗണേശഭഗവാൻ ഇരിക്കുന്നത്. സർക്കാർ ഫൈൻ ആർട്‌സ് വകുപ്പിന്റെ എംബ്ലത്തിന്റെ ഭാഗമാണ് ഇവിടെ ഗണപതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: