തിരുവനന്തപുരം: സപ്ളൈക്കോ വഴി വിതരണം ചെയ്യുന്ന പഞ്ചസാരയ്ക്കു പോലും തൊട്ടുതലേദിവസം 6 രൂപ വര്ദ്ധിപ്പിച്ചതു മറച്ചുവച്ച് മുഖ്യമന്ത്രിയുടെ വീരവാദം. ഓണം അടുത്തതോടെ പൊതുവിപണിയില് വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. അതിനിടെയാണ് സര്ക്കാരിന്റെ ഇടപെടല് വിലക്കയറ്റം പിടിച്ചുനിര്ത്താന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന് കണ്സ്യൂമര്ഫെഡ് ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നിര്വഹിക്കവെ പറഞ്ഞത്. വിലക്കയറ്റം പിടിച്ചു നിര്ത്താന് 14,000 കോടി രൂപയാണ് സര്ക്കാര് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സഹകരണ വിപണിയിലൂടെ 60 കോടി രൂപയുടെ സാമ്പത്തികനേട്ടം സാധാരണക്കാര്ക്ക് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 100 കോടി രൂപയുടെ പരോക്ഷ വിലക്കുറവാണ് പ്രതീക്ഷിക്കുന്നതത്രെ.
1500 ഓണച്ചന്തകളാണ് സഹകരണ മേഖലയില് സംസ്ഥാനത്ത് ആരംഭിക്കുന്നത്. 13 ഇനം സാധനങ്ങള് സബ്സിഡി നിരക്കിലാണ് ലഭിക്കുക. നിത്യോപയോഗ സാധാനങ്ങള് ഗുണനിലവാരം ഉറപ്പാക്കിയാണ് എത്തിക്കുന്നത്. കണ്സ്യൂമര്ഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകള്, 24 മൊബൈല് ത്രിവേണി സ്റ്റോറുകള് എന്നിവിടങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങള് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: