ഇടുക്കി: ഓണ്‍ലൈന്‍ മുഖേന കോടതി നടപടികള്‍ തുടരുന്നതിനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന ആരോപണത്തില്‍ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലെ ജീവനക്കാരുടെ പരാതിയിലാണ് കേസ്. സെപ്തംബര്‍ രണ്ടിന് രാവിലെ നടന്ന കേസിനിടയിലാണ് പരാതിക്ക് ആസ്പദമായ സംഭവം. കൊല്ലം ബാറിലെ അഭിഭാഷകനായ ടി കെ അജനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒരു കേസിലെ വാദി ഭാഗത്തിന് വേണ്ട് ഹാജരായ വക്കീലാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നാണ് കോടതി ജീവനക്കാര്‍ പരാതിപ്പെട്ടിരിക്കുന്നത്.
കേസ് വാദിക്കുന്നതിനിടെ അഭിഭാഷകന്റെ ഭാഗത്ത് നിന്ന് ശബ്ദം ഉയര്‍ന്നത് കോടതി നടപടി തടസം വരുത്തുന്നതായി തോന്നിയ കോടതി അജന്റെ മൈക്ക് ഓഫാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ അജന് നഗ്നതാ പ്രദൃശനം നടത്തിയെന്നാണ് കോടതി ജീവനക്കാരുടെ പരാതി. മുട്ടം പൊലീസ് സ്റ്റേഷനിലാണ് കോടതി ജീവനക്കാരി പരാതി നല്‍കിയത്.
ജീവനക്കാരിയുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായുമാണ് മുട്ടം പൊലീസ് അറിയിച്ചു. കോടതി നടപടിയുടെ റെക്കോര്‍ഡിംഗ് അടക്കമുള്ളവ അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: