Kerala

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതയായി, സഫലമായത് ദീര്‍ഘകാലത്തെ പ്രണയം

ഇനി ആഘോഷങ്ങള്‍ ഒന്നുമില്ലെന്നും കൊവിഡ് പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാര്‍

Published by

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ദിയ കൃഷ്ണ വിവാഹിതയായി. ആശ്വിന്‍ ഗണേശാണ് വരന്‍.

ഏറെ കാലത്തെ പ്രണയത്തെ തുടര്‍ന്നാണ് വിവാഹം. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ ആണ് വരന്‍.കുടുംബത്തോട് വളരെ അടുപ്പമുളളവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സിനിമ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങിനെത്തി.രാധിക സുരേഷ് ഗോപി, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതില്‍ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

ഇനി ആഘോഷങ്ങള്‍ ഒന്നുമില്ലെന്നും കൊവിഡ് പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.കൃഷ്ണകുമാര്‍- സിന്ധു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. അഹാനയും ഇഷാനിയും ഹന്‍സികയുമാണ് ദമ്പതികളുടെ മറ്റ് മക്കള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by