ന്യൂഡൽഹി : ലോകമെമ്പാടും തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികൾ ഇന്ത്യയിൽ തകർന്നടിയുമെന്ന് സർസംഘചാലക് മോഹൻ ഭഗവത് . അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ വേളയിൽ 16 മാസക്കാലം നീണ്ടു നിന്ന വേദാചാരത്തിൽ പങ്കെടുത്ത 200 ഗുരുജിമാരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വേദസേവക് സമ്മാന് സൊഹാല ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ദുഷ്ടശക്തികൾ എപ്പോഴും സജീവവും ഐക്യവുമുള്ളവരാണ്. അവർക്ക് ഒരു പരിശീലനവും ആവശ്യമില്ല. ദുഷ്ടശക്തികൾ ലോകമെമ്പാടും ഉണ്ട്. അവരുടെ ദുഷ്പ്രവൃത്തികൾ എല്ലായിടത്തും സംഭവിക്കുന്നു. ബംഗ്ലാദേശ് ആദ്യ കേസല്ല. ആദ്യത്തെ കേസ് അമേരിക്കയാണ്.കൾച്ചറൽ ഡെവലപ്‌മെൻ്റ് ഓഫ് അമേരിക്ക എന്ന പേരിൽ ഒരു അമേരിക്കൻ എഴുത്തുകാരന്റെ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്, അതിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഏകദേശം 100 വർഷമായി അമേരിക്കയിലുണ്ടായ സാംസ്കാരിക തകർച്ച ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .
ഈ തകർച്ച പോളണ്ടിൽ ആവർത്തിച്ചു, പിന്നീട് അറബ് വസന്തകാലത്ത് അറബ് രാജ്യങ്ങളിലേക്ക് വ്യാപിച്ചു, ഏറ്റവും ഒടുവിൽ ബംഗ്ലാദേശിൽ, ലോകത്തിലെ പിടി മുറുക്കാൻ ആഗ്രഹിക്കുന്നവരും തങ്ങൾ ശരിയാണെന്നും മറ്റുള്ളവർ തെറ്റാണെന്നും വിശ്വസിക്കുന്നവരുമാണിവർ. ഈ പ്രവണതകൾ വർദ്ധിച്ച് ഇന്ത്യയിലെത്തുമ്പോൾ, അവരുടെ അന്ത്യകർമങ്ങൾ ഇവിടെ നടത്തുമ്പോൾ അവ കുറയുന്നുവെന്ന് ചരിത്രം പറയുന്നു. അവയെ നിയന്ത്രിക്കാനുള്ള അറിവ് ഉള്ളതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: