നീലേശ്വരം:ശില്‍പ്പിയും ചിത്രകാരനുമായ പ്രഭന് നീലേശ്വരത്തിന്റെ കരവിരുതില്‍ ഗണേശ ശില്‍പ്പമൊരുങ്ങുന്നു. പേരോല്‍ ശ്രീ സാര്‍വ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റും ആഘോഷക്കമ്മറ്റിയും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടത്തുന്ന സാര്‍വ്വജനിക ശ്രീ ഗണേശോത്സവത്തിനു വേണ്ടിയാണ് ശില്‍പ്പ നിര്‍മ്മാണം നടത്തുന്നത്.
ആറടി ഉയരവും ഒന്നര ക്വിന്റല്‍ തൂക്കവും വരുന്ന ഇത് ക്ലേ, പേപ്പര്‍, ചണച്ചാക്ക് എന്നിവ കൊണ്ടാണ് നിര്‍മ്മിക്കുന്നത്.ഏഴ് ദിവസത്തെ ശ്രമഫലം വേണ്ടി വരുന്ന ഇതിന് അക്രിലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. നീലേശ്വരം കാര്‍ത്തിക സ്കൂള്‍ ഓഫ് ആര്‍ട്ടിലെ ചിത്രകലാദ്ധ്യാപകനായ പ്രഭന് അറിയപ്പെടുന്ന ശില്‍പ്പി കൂടിയാണ്.
ഒട്ടേറെ ശില്പ്പങ്ങള് നിര്‍മ്മിച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ഏഴാമത്തെ ഗണേശ വിഗ്രഹ നിര്‍മ്മാണമാണ് പൂര്‍ത്തിയാകുന്നത്. കൂടാതെ കറുത്ത ഗേറ്റിലെ പി.ടി.രജിത്തും സഹായിയായി കൂടെയുണ്ട്. 7ന് നടത്തുന്ന ഗണേശോത്സവ പരിപാടി ഇക്കുറി വിപുലമായ രീതിയിലാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: