താനെ: ബിസ്ക്കറ്റ് ഫാക്ടറിയിലെ മെഷീന് ബെല്‍റ്റില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള അംബര്‍നാഥിലാണ് സംഭവം.
ആയുഷ് ചൗഹാന് എന്ന 3 വയസുകാരന് അമ്മയ്ക്കൊപ്പം ബിസ്ക്കറ്റ് ഫാക്ടറിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കുട്ടി മെഷീന് ബെല്‍റ്റില്‍ നിന്നും ബിസ്ക്കറ്റ് എടുക്കാന്‍ ശ്രമിക്കവെ അതില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: