ന്യൂദൽഹി: ഭരണപക്ഷ എംഎൽഎ പി.വി അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുതീര്‍ക്കാന്‍ ഇത് കുടുംബപ്രശ്‌നമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്നും ആരോപണങ്ങളില്‍ പ്രകാശ് കാരാട്ടോ വൃന്ദ കാരാട്ടോ എ.വിജയരാഘവനോ മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വിഷയം കേന്ദ്ര ഏജൻസികൾക്ക് കൈമാ റാൻ മുഖ്യമന്ത്രി തയാ റാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര നേതൃത്വത്തിന്റെ കണ്ണും കാതും അടഞ്ഞുപോയോ? കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പിവി അന്‍വര്‍ പരസ്യമായി ഉന്നയിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാളത്തില്‍ ഒളിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കാനം രാജേന്ദ്രനും വെളിയം ഭാര്‍ഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വം ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം ആവശ്യപ്പെടാൻ കാനത്തിന് ധൈര്യം ഉണ്ടായിരുന്നു. പിവി അന്‍വറിന്റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
താനും അജിത് കുമാറും തമ്മില്‍ അടുത്ത ബന്ധമാണെന്ന് അന്‍വര്‍ പറയുന്നതില്‍ എന്താണ് വസ്തുതയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പോലും തന്നെക്കാള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ തേടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതാണെങ്കില്‍ അന്വേഷിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയത് ബിജെപിയാണെന്ന വിഎസ് സുനില്‍കുമാറിന്റെ മറുപടിയും കെ സുരേന്ദ്രൻ തള്ളി. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ സുനിൽ കുമാറിന്റെ ചെവിയിൽ ചെമ്പരത്തിപ്പൂ വിരിഞ്ഞു.തോൽവി ഇതുവരെ അംഗീകരിക്കാൻ സുനിൽ കുമാർ തയാറല്ല. ഇത്ര ഗുരുതരമായ ആരോപണം ഉയർന്നിട്ടും അന്വേഷണം ആവശ്യപ്പെടാൻ സിപിഐ തയറാകണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: