കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ചില സഹനടിമാരുടെ വെളിപ്പെടുത്തലുകളില്‍ പെട്ടു കിടക്കുന്ന നടന്മാരുടെയും സംവിധായകരുടെയും കാര്യത്തില്‍ കരുതലോടെയാണ് നിയമവൃത്തങ്ങളും സര്‍ക്കാരും പ്രത്യേക അന്വേഷണസംഘവും നീങ്ങുന്നത്. കാലങ്ങള്‍ക്ക് മുന്‍പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവങ്ങളില്‍ വെളിപ്പെടുത്തലുകളെ മാത്രം ആശ്രയിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് എങ്ങിനെ കടക്കും എന്നതിലാണ്‌സന്‌ദേഹം. വെളിപ്പെടുത്തിയവരുടെ മൊഴികള്‍ വിശദമായി എടുത്ത് വിദഗ്ധ സംഘത്തിന്‌റെ സാന്നിദ്ധ്യത്തില്‍ വിലയിരുത്തേണ്ടതുണ്ട്. തിടുക്കം വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെത്തിയ നടന്‍ സിദ്ദിഖിന്റെ കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ് .13 ന് ഹര്‍ജി വീണ്ടും പരിഗണിക്കൂം. ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മുകേഷിന്റെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി നാളെ ഉണ്ടാകും.
ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നു എന്ന് പറയുന്ന സംഭവങ്ങളില്‍ ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നതില്‍ ദുരുദ്ദേശ്യമുണ്ടെന്നതാണ് ആരോപിതരുടെ പ്രധാന വാദം. ആരോപണം ഉന്നയിച്ച നടിമാരാരും ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി കൊടുത്തവരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: