ചേര്‍ത്തല : പള്ളിപ്പുറത്ത് 5 ദിവസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലപ്പുഴ മുന്‍സിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
കുഞ്ഞിന്റെ അമ്മയായ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പള്ളിപ്പുറം കായിപ്പുറത്ത് വീട്ടില്‍ ആശ (35), ഇവരുടെ ബന്ധുവായ പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പള്ളിപ്പുറം രാജേഷാലയം വീട്ടില്‍ രതീഷ്.കെ (39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പോലീസ് അപേക്ഷ നല്‍കും. ആഗസ്ത് 26നാണ് ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ ആശ ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത് പ്രസവശേഷം ആശ കുഞ്ഞിനെ രതീഷിനെ ഏല്‍പ്പിക്കുകയും രതീഷ് തന്റെ വീട്ടില്‍ കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപത്ത് കുഴിച്ചിടുകയുമായിരുന്നു. ആശ ഗര്‍ഭിണിയായിരുന്നെന്നും ഇവരുടെ പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതായും അറിഞ്ഞ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തക ആശയെ വിളിച്ച് കുഞ്ഞിന്റെ കാര്യം അന്വേഷിച്ചതോടെയാണ് കുഞ്ഞിനെ കാണാതായ വിവരം പുറം ലോകമറിയുന്നത്.
വിവരമറിഞ്ഞ രതീഷ് കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെടുത്ത് വീടിന് പുറകുവശത്തെ ബാത്ത്റൂമില്‍ ഒളിപ്പിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം ലഭിച്ച ഉടനെ പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി ആശയുടെ ചികിത്സാ വിവരങ്ങള്‍ തേടുകയും തുടര്‍ന്ന് തന്ത്രപരമായി രതീഷിനെ ആശയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി വിവരങ്ങള്‍ മനസിലാക്കുകയായിരുന്നു. ചേര്‍ത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.വി ബെന്നിയുടെ നേതൃത്വത്തില്‍ ചേര്‍ത്തല ഐഎസ്എച്ച്ഓ അരുണ്‍.ജി, എസ്ഐ മാരായ അനില്‍കുമാര്‍.കെ.പി, മഹേഷ്.ആര്.എല്‍, എഎസ്ഐ മാരായ ആരതി പ്രദീപ്, സജിത, സീനിയര്‍ സിപിഒമാരായ ശ്രീജിത്ത്.എം, കിഷോര്ചന്ത്, സതീഷ്.കെ.പി, സന്തോഷ്, അരുണ്‍ കുമാര്‍, പ്രവീഷ്, വിനീഷ്, മിഥുന് ദാസ്, ധന്‍രാജ് ഡി.പണിക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ആശാ വര്‍ക്കറുടെ സമയോചിതമായ ഇടപെടല്‍ ഈ കുറ്റകൃത്യം തെളിയിക്കാന്‍ നിര്‍ണ്ണായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: