കോഴിക്കോട്: വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് കുടുംബം. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല.
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. അരയിടത്തുപാലത്തെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ച ആട്ടൂരിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമൊന്നുമില്ല. അന്ന് രാത്രി തലക്കുളത്തൂര്‍ എന്ന സ്ഥലത്ത് അവസാന ലൊക്കേഷന്‍ കാണിച്ചു എന്നാണ് പൊലീസ് അറിയിച്ചത്.
നഗരത്തിലെ പ്രധാനപ്പെട്ട പല വസ്തു ഇടപാടുകളുടെയും ഭാഗമായ മുഹമ്മദ് ആട്ടൂര്‍ എവിടെ? നിരവധി പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധം ഉണ്ടായിരുന്നു മുഹമ്മദ് ആട്ടൂരിന്.
മുഹമ്മദ് ആട്ടൂര്‍ എവിടെയെന്നതിന് ഉത്തരം കിട്ടാത്ത പശ്ചാത്തലത്തിലാണ് എഡിജിപിയെക്കൂടി ബന്ധപ്പെടുത്തിയുള്ള ആരോപണം പി വി അന്‍വര്‍ എംഎല്‍എ തൊടുത്തത്. കേസ് അട്ടിമറിച്ചു എന്ന് നേരത്തെ ആക്ഷന്‍കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു.
നടക്കാവ് പൊലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ ഈ അന്വേഷണത്തെക്കുറിച്ച് വലിയ പരാതികള്‍ ഉന്നയിച്ചു കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മലപ്പുറം എസ്പിയുടെ മേല്‍നോടത്തില്‍ പുതിയ സംഘത്തെ എഡിജിപി എംആര്‍ അജിത് കുമാര്‍ നിയോഗിച്ചത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ കുടുംബം നല്‍കിയ ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: