തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് . മുഖ്യമന്ത്രിക്ക് ഭയമാണ്. എസ്.പിയുടെ ഫോണ്‍ സംഭാഷണം ഞെട്ടിക്കുന്നതാണ്. പൊലീസ് ഇത്രയും നാണംകെട്ട കാലം വേറെയില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും വി.ഡി. സതീശന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ആരോപണവിധേയരുടെ ചൊല്‍പ്പടിയിലാണ്. മുഖ്യമന്ത്രിക്കും ഓഫീസിനും സ്വര്‍ണത്തോട് എന്താണ് ഇത്ര ഭ്രമമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ബി.ജെ.പിയെ സഹായിക്കാനാണ് പൂരം കലക്കിയതെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: