ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കുടുക്കാന്‍ ഉന്നം വെച്ച സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഇല്ലാത്ത ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയ്ക്ക് ട്രോളും വിമര്‍ശനവും. ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയില്‍ മുഴുവന്‍സമയ അംഗമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റൊരു വരുമാനവും പാടില്ലെന്ന നിയമം മാധബി പുരി ബുച്ച് ലംഘിച്ചുവെന്നായിരുന്നു പവന്‍ ഖേരയുടെ ആരോപണം.
ഐസിഐസിഐ ബാങ്കില്‍ നിന്നും വിരമിച്ചതിന് ശേഷവും മാധബി പുരി ബുച്ച് പണം കൈപ്പറ്റിയിരുന്നു എന്നും ഇത് സെബിയില്‍ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിന് വിരുദ്ധമായാണ് ഈ പണം കൈപ്പറ്റിക്കൊണ്ടിരുന്നതെന്നുമാണ് പവന്‍ ഖേര ആരോപിച്ചത്.
അധികം വൈകാതെ ഈ ആരോപണം നിഷേധിച്ച് ഐസിഐസിഐ ബാങ്ക് രംഗത്ത് വന്നു. സേവനത്തില്‍ നിന്നും വിരമിച്ച ശേഷം മാധബി പുരി ബുച്ചിന് ഓഹരികളോ ഏതെങ്കിലും വിധത്തിലുള്ള തുകയോ നല്‍കിയിരുന്നില്ലെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. ആകെ നല്‍കിയത് പെന്‍ഷന്‍ ആനൂകൂല്യങ്ങള്‍ മാത്രമാണ്. – ഐസിഐസിഐ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ പവന്‍ ഖേരയുടെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്.
ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനി ബെര്‍മുഢ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളില്‍ നിന്നും ഇന്ത്യയിലേക്ക് അദാനി ഓഹരികളിലേക്ക് പണം എത്തിച്ചിരുന്നെന്നും ഈ കടലാസ് കമ്പനികളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നു എന്നായിരുന്നു ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം. ഇത് മാധബി പുരി നിഷേധിച്ചിരുന്നു. മാത്രമല്ല, അദാനിയ്‌ക്കെതിരെ നേരത്തെ ഹിന്‍ഡന്‍ ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ 99 ശതമാനവും തെറ്റാണെന്ന് സെബി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ ധനകാര്യ സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് സെബി നല്‍കിയിരുന്നു. ഇതിന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്ന് മാത്രമല്ല, ഈ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ തന്നോട് പകവീട്ടാനാണ് ഇല്ലാത്ത ആരോപണങ്ങളുമായി ഹിന്‍ഡന്‍ ബര്‍ഗ് ബ്ലോഗില്‍ കാര്യങ്ങള്‍ പുറത്തുവിട്ടതെന്നും മാധബി പുരി ബുച്ച് ആരോപിച്ചിരുന്നു. എന്തായാലും ഹിന്‍ഡന്‍ബര്‍ഗ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയേ മതിയാവൂ എന്ന പിടിവാശിയില്‍ തന്നെയാണ് മാധബി പുരി ബുച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക