ആലുവ : എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ വടക്കാഞ്ചേരി സൗദ്ര ലൈനിൽ പുളിക്കൻ വീട്ടിൽ അരുൺ (28) നെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡും ആലുവ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ അറുപത് ഗ്രാം എംഡിഎംഎ പിടികുടിയിരുന്നു. ഈ കേസിൽ കുന്നത്തേരി മുപ്പുകണ്ടത്തിൽ അഫ്സൽ (26), ചൂർണ്ണിക്കര കരീപ്പായി സഹൽ (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ബൈപ്പാസിൽ നടത്തിയ പരിശോധനയിലായിരുന്നു എം എഡിഎംഎ പിടികൂടിയിരുന്നത്. അന്വേഷണത്തിൽ ബാംഗ്ലൂ’രിൽ നിന്നാണ് ഇവർ രാസലഹരി കൊണ്ടുവന്നതെന്നും അരുൺ എന്നയാളാണ് കൊടുത്തുവിട്ടതെന്നും മനസ്സിലായി.
ഇവരെ പിടികൂടിയതറിഞ്ഞു അരുൺ ഒളിവിൽ പോയി. തുടർന്ന് അരുണിനെതിരെ പറവൂർ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതി അറസ്റ്റ് വാറൻറ് പുറപെടുവിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ആയി ഒളിവിൽ കഴിഞ്ഞ അരുണിനെ മൈസൂർ നിന്നും ആണ് പ്രത്യേക അന്നുവേഷണ സംഘം പിടികൂടുന്നത്.
രണ്ട് മാസം മുൻപ് അന്വേഷണ സംഘത്തെ കണ്ട് തിരിച്ചറിഞ്ഞ് ഇയാൾ ബാംഗ്ലൂരിൽ നിന്നും മുങ്ങിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.
ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം. എം. മഞ്ജുദാസ് , എസ്ഐ കെ. നന്ദകുമാർ സിപിഓമാരായ മാഹിൻഷാ അബൂബക്കർ , കെ. എം. മനോജ്, പി . എ നൗഫൽ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: