ന്യൂദല്‍ഹി: എയര്‍ മാര്‍ഷല്‍ തേജീന്ദര്‍ സിങ് വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് ആയി ചുമതലയേറ്റു. ചുമതലയേറ്റെടുത്ത ശേഷം ന്യൂദല്‍ഹിയിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ തേജീന്ദര്‍ സിങ് 1987 ജൂണ്‍ 13ന് വ്യോമസേനയുടെ യുദ്ധവിമാന സ്ട്രീമില്‍ കമ്മിഷന് ചെയ്തു. 4500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തിയിട്ടുള്ള അദ്ദേഹം എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പരിശീലകനാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ജമ്മുകശ്മീരില്‍ ഫൈറ്റര്‍ സ്ക്വാഡ്രണിന്റെയും റഡാര്‍ സ്റ്റേഷന്റെയും പ്രീമിയര്‍ ഫൈറ്റര്‍ ബേസിന്റെയും കമാന്‍ഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007ല്‍ വായു സേന മെഡലും 2022ല്‍ അതിവിശിഷ്ട സേവാ മെഡലും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: