പത്തനംതിട്ട: നടന് ക്യാപ്റ്റന്‍ രാജുവിന്റെ പേരില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്കാരം നടന് ജയറാമിന് നല്‍കുമെന്ന് പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കണ്‍വീനര്‍ പി. സക്കീര്‍ ശാന്തിയും അറിയിച്ചു.
സിനിമയുടെ വിവിധ മേഖലകളില്‍ നല്കിയ മികച്ച സാന്നിദ്ധ്യമാണ് ജയറാമിനെ അവാര്‍ഡിനായി പരിഗണിച്ചത്. സ്വഭാവവേഷങ്ങള്‍, ഹാസ്യ-വില്ലന്‍ കഥാപാത്രങ്ങള്‍, നായകന് എന്നിവയുള്‍പ്പെടെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 252ല്‍ അധികം സിനിമകളില്‍ ജയറാം അഭിനയിച്ചു.
മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പദ്മശ്രീ, രണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകളും നാല് ഫിലിം ഫെയര്‍ അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും നേടി.
1988ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ അപരന് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം. മുന്‍ വര്‍ഷങ്ങളില്‍ നടന് ജനാര്ദ്ദനന്, സംവിധായകരായ ബാലചന്ദ്രമേനോന്, ജോണി ആന്റണി, നടന് ലാലു അലക്സ് എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. 17ന് വൈകിട്ട് നാലിന് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: