Alappuzha

യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നിക്കുന്നു

Published by

ആലപ്പുഴ: യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാട് ഒന്നിക്കുന്നു. ആര്യാട് ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് കറുകപ്പറമ്പില്‍ വീട്ടില്‍ ജോണിമോന്റെ മകന്‍ ജിതിനാണ് (22) അനീമിയ രോഗം ബാധിച്ച് നാലുവര്‍ഷമായി ചികിത്സയില്‍ കഴിയുന്നത്.

30 ലക്ഷം രൂപയാണ് ചികിത്സയ്‌ക്കായി കണ്ടെത്തേണ്ടത്. ഇപ്പോള്‍ രോഗം ഗുരുതരമായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ജീവിതം തിരിച്ചുപിടിക്കാന്‍ ഏക പ്രതിവിധി. ഇതിന് 30 ലക്ഷത്തോളം രൂപ ചെലവ് വരും. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ കുടുംബത്തിന് നിര്‍വാഹമില്ല.

പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. സന്തോഷ് ലാല്‍ എന്നിവര്‍ രക്ഷാധികാരികളായും ജോബിന്‍ വര്‍ഗീസ് കണ്‍വീനറും ജേക്കബ് ആന്റണി ട്രഷററുമായുള്ള കമ്മിറ്റി പ്രവര്‍ ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. സപതംബര്‍ എട്ടിന് വിപുലമായ ഫണ്ട് ശേഖരണം ചികിത്സ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.

ചികിത്സ സഹായത്തിനായി എസ്ബിഐ അവലുക്കുന്ന് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 43293203799. IFSC കോഡ് : SBIN007058. ഫോണ്‍: 9946464040.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by