തിരുവനന്തപുരം: രണ്ടുമാസത്തേക്ക് യുഎഇയിലെ അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയാളി പ്രവാസികള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ഒരുക്കാന്‍ നോര്‍ക്ക റൂട്സ് തീരുമാനിച്ചു. നോര്‍ക്ക-റൂട്സിന്റെയും ലോക കേരള സഭ സെക്രട്ടേറിയറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ലോക കേരള സഭ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങള്‍ എത്തിക്കുക, അപേക്ഷ സമര്‍പ്പിക്കാനും രേഖകള്‍ തയാറാക്കാനും സഹായിക്കുക, നാട്ടിലേക്ക് തിരിച്ചു വരാന്‍ താല്പര്യമുള്ളവര്ക്ക് യാത്രാസഹായം ഉള്‍പ്പെടെ പ്രവാസികളുടെ സഹായത്തോടെ നല്‍കുക എന്നിവയാണ് പ്രവാസി സമൂഹം ചെയ്തു വരുന്നത്.അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായും നോര്‍ക്കയുമായും എകോപിപ്പിക്കുന്നതിനാണ് ലോക കേരള സഭ പ്രതിനിധികളുടെ ഹെല്പ് ഡെസ്ക് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: