ന്യൂദല്‍ഹി: ഇന്ത്യ ഇന്ന് പുതിയ വിജയഗാഥ രചിക്കുകയാണെന്നും സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തില്‍ പരിഷ്കാരങ്ങളുടെ സ്വാധീനം കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സമയങ്ങളില്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുംേടേ. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആഗോള സമ്പദ്വ്യവസ്ഥ 35 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 90 ശതമാനം വളര്‍ന്നു. ഭാവിയിലും ഇതു തുടരും. ‘ഇക്കണോമിക് ടൈംസ് ലോക നേതൃഫോറ’ത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിലാണ് ലോകത്തിന്റെ അഭിവൃദ്ധി. ആഗോള അഭിവൃദ്ധിയിലേക്ക് വഴിയൊരുക്കാന്‍ സമൃദ്ധമായ ഇന്ത്യയ്ക്ക് സാധിക്കും. നരേന്ദ്രമോദി പറഞ്ഞു.
പരിഷ്കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നതാണ് നന്മുടെ തത്വം.കഴിഞ്ഞ ദശകത്തില്‍ 25 കോടി പേര് ദാരിദ്ര്യത്തില്‍നിന്നു കരകയറുകയും നവമധ്യവര്‍ഗം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയെ ആഗോള ഉല്പ്പാദനകേന്ദ്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണ്. നമ്മുടെ പൗരന്മാരുടെ സൗകര്യവും ജീവിതം സുഗമമാക്കലും മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് അടിസ്ഥാനസൗകര്യങ്ങള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മൂന്നാം ദശകം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ച്ചയുടെ ദശകമാണ്. നാം നയങ്ങള്‍ രൂപപ്പെടുത്തുന്നത് ഭൂതകാലത്തെ അടിസ്ഥാനമാക്കിയല്ല, ഭാവിയില്‍ കണ്ണുനട്ടാണ്. ഇന്നത്തെ ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇന്ത്യയുടെ അഭിവൃദ്ധിയുടെ അടിത്തറ മാത്രമല്ല, ആഗോള അഭിവൃദ്ധിയുടെ തൂണുകളും കൂടിയാണ്. ഇന്ത്യയുടെ പുരോഗതി ആഗോള ശീര്‍ഷകങ്ങളുടെ ഭാഗമായി മാറുകയാണ് ഇന്നത്തെ ഇന്ത്യ സമ്പദ്സ്രഷ്ടാക്കളെ ആദരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ എന്നത് നീളവും വീതിയും ഉയരവും വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമല്ല; ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം സുഗമമാകുന്നത് മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗമാണത്. അതിവേഗം നവീകരിക്കപ്പെടുന്ന ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി, രാജ്യത്തിന്റെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് സമാരംഭം കുറിച്ചിട്ടുള്ള ഈ പുതിയ ട്രെയിനുകള്‍. നമ്മുടെ ശ്രദ്ധ ഭാവിയിലാണ്. നാളത്തെ വെല്ലുവിളികള്‍ക്കും അവസരങ്ങള്‍ക്കുമായി നാം ഇന്ന് രാജ്യത്തെ ഒരുക്കുകയാണ്
ലോകമെമ്പാടുമുള്ള എല്ലാ വിഭാഗങ്ങളിലുമുള്ള വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി മാറാന്‍ ഇന്ത്യ ശ്രമിക്കുന്നു.ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ വര്‍ധിത ശബ്ദമായ മാറുകയും നമ്മുടെ ആഫ്രിക്കന്‍ സുഹൃത്തുക്കളെ ശാക്തീകരിക്കാന്‍ സഹായിക്കുകയും ചെയ്തു. നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: