ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി കൊമ്പ് കോർത്ത് പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ നിന്നും 500 മീറ്റർ അകലെയുള്ള കാട്ടിൽ മുറിവാലൻ കൊമ്പനെ ഇന്നലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ അനുരാജിന്റെ നേതൃത്വത്തിൽ കൊമ്പനെ പരിശോധിച്ചു. മുറിവാലൻക്കൊമ്പന്റെ മുറിവുകൾ പഴുത്ത് തുടങ്ങിയതോടെ ഇന്നലെ രാത്രി തന്നെ ആന കിടപ്പിലായിരുന്നു. പിന്നാലെയാണ് ചെരിഞ്ഞത്. 21-നുണ്ടായ ഏറ്റുമുട്ടലിലാണ് മുറിവാലന്റെ ഇടത്തെ പിൻകാലിന് പരിക്കേറ്റത്. തുടർന്ന് ആന നടക്കാൻ ബുദ്ധിമുട്ടിയിരുന്നു.
ഇതോടെ വനംവകുപ്പ് ആനയെ നിരീക്ഷിക്കാൻ തുടങ്ങി. ആനകൾതമ്മിൽ പിന്നീടും ഏറ്റുമുട്ടിയെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മുറിവാലനെ നാട്ടുകാർ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലർച്ചയോടെയാണ് വീണത്. ആക്രമണത്തിനുശേഷം ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: