പാലക്കാട്: വാളയാര്‍ അഹല്യ ക്യാമ്പസില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ വേദിയുടെ പശ്ചാത്തലമാവുന്നത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളും കേരളത്തനിമയുടെ ആവിഷ്കാരങ്ങളും. ആദി ശങ്കരാചാര്യര്‍, കാലടിയിലെ ശങ്കരസ്തൂപം, ശിവഗിരിയുടെ പശ്ചാത്തലത്തില്‍ ശ്രീനാരായണ ഗുരുദേവന്, പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്ത് ഭ്രാന്തന് എന്നീ ചിത്രങ്ങളാണ് ഉദ്ഘാടന ദിനത്തില്‍ വേദിയെ അലങ്കരിച്ചത്.
പണ്ഡിറ്റ് കറുപ്പന്റെ കായല്‍ സമ്മേളനം, മഹാത്മജിയുടെ വൈക്കം സത്യഗ്രഹ സമരവേദി സന്ദര്‍ശനം, മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം, പഴശ്ശിരാജാവിന്റെ നേതൃത്വത്തില്‍ ഗോത്ര ജനതയടക്കം പങ്കാളികളായ സ്വാതന്ത്ര്യ സമര പോരാട്ടം, കുളച്ചല്‍ യുദ്ധത്തിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയം തുടങ്ങിയ ചരിത്രപ്രധാന സംഭവങ്ങളാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദിയുടെ പശ്ചാത്തലമാവുക.
മുപ്പതിന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേകര്‍ നടത്തിയ വാര്‍ത്താസമ്മേളന ഹാളിന്റെ പശ്ചാത്തല ചിത്രങ്ങളും കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെയും മഹത് വ്യക്തികളെയും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: