ജയ് ഷായുടെ സമര്‍പ്പണബുദ്ധിയും ഉയരാനുള്ള അഭിലാഷവും ആണ് അദ്ദേഹത്തെ വിജയത്തിന്റെ പടവുകള്‍ ചവിട്ടാന്‍ സഹായിച്ചത്. അഹമ്മദാബാദിലെ നിര്‍മ്മ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിടെക് പഠിച്ച ജയ് ഷാ 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് തുടക്കം.
ദി വൈര്‍ മാസികയെ മുട്ടുകുത്തിച്ച ജയ് ഷാ
മോദിയെയും ബിജെപിയെയും വിടാതെ വേട്ടയാടുന്ന മാസികയാണ് ദി വൈര്‍. അതിന്റെ എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജനും എംകെ വേണുവും മാനേജിംഗ് ഡയറക്ടര്‍ മൊനൊബിന ഗുപ്തയും പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസും എല്ലാം ജയ് ഷായ്ക്ക് മുന്പില് തലകുനിയ്ക്കേണ്ടിവന്നു. ജയ് ഷായ്ക്കെതിരെ ദി വൈര്‍ മാസികയിലെ റിപ്പോര്‍ട്ടറായ രോഹിണി സിങ്ങ് ഒരു ലേഖനമെഴുതി. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജയ് ഷായുടെ ബിസിനസ് വരുമാനം പല മടങ്ങ് വര്‍ധിച്ചു എന്നതായിരുന്നു ലേഖനത്തിലെ ആരോപണം. ഇതിനെതിരെ ജയ് ഷാ ക്രിമിനല്‍ അപകീര്‍ത്തിക്കുറ്റത്തിന് കേസ് നല്കി. ഒപ്പം 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ മറ്റൊരു കേസും നല്കി. അന്ന് കേസില്‍ വാദം കേട്ട അരുണ്‍ മിശ്ര ദി വൈര്‍ മാസികയെ കുടഞ്ഞു ഒരു ആരോപണം ഉന്നയിക്കും മുന്‍പ് ആരോപണവിധേയനെ കേള്‍ക്കേണ്ടത് ധാര്മ്മികതയാണെന്നായിരുന്നു ഒരു കുറ്റപ്പെടുത്തല്‍. അതുപോലെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം ഒരു വണ്‍ വേ ട്രാഫിക്കല്ലെന്നും ഇത് മഞ്ഞപത്രപ്രവര്‍ത്തനം (യെല്ലോ ജേണലിസം) ആണെന്നും കോടതി കുറ്റപ്പെടുത്തി.
ജയ് ഷായുടെ വളര്‍ച്ചയുടെ പടവുകള്‍
2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. 2015ല്‍ ബിസിസിഐയുടെ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് കമ്മിറ്റിയില്‍ അംഗമായി. അഞ്ചംഗ സമിതിയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പിന്നീട് ജയ് ഷാ വീണ്ടും ഇതേ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ അദ്ദേഹം ബിസിസിഐ സെക്രട്ടറിയായി. ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ (ഐപിഎല്‍) ബിസിസിഐയ്ക്ക് ഏറ്റവും മികച്ച ബ്രോഡ്കാസ്റ്റിംഗ് കരാര്‍ വാങ്ങി നല്‍കിയതിന് പിന്നില്‍ ജയ് ഷാ ആണ്. 2022ല്‍ ആയിരുന്നു ഇത്. 48,390 കോടി രൂപയ്ക്കാണ് ബിസിസിഐ ഈ ബ്രോഡ് കാസ്റ്റിംഗ് അവകാശം വിറ്റത്. 2021ല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിക്കപ്പെട്ടു.
ജയ് ഷായുടെ ആസ്തി
ജയ് ഷായുടെ ആകെ ആസ്തി 124 കോടിയാണ്. വിവിധ ബിസിനസ് സംരഭങ്ങളില്‍ നിന്നും ക്രിക്കറ്റ് ഭരണ സമിതിിയിലെ പദവികളില്‍ നിന്നും ലഭിച്ചതാണ് ഈ വരുമാനം. ബിസിസിഐ സെക്രട്ഠറി എന്ന നിലയില്‍ അന്താരാഷ്ട്ര യോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ദിവസേന 84,000 രൂപയാണ് വരുമാനം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായി പോകുമ്പോള്‍ ഇതിനേക്കാള്‍ കൂടുതലായിരിക്കും വരുമാനം.
ബിസിസിഐയുടെ തലപ്പത്തേക്ക് പോകും മുന്‍പ് ജയ് ഷാ ടെമ്പിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നു. കുസും ഫിന്‍സെര്‍വ് എന്ന കമ്പനിയില്‍ 60 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു. ഈ ബിസിനസ് സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ വരുമാനത്തിന് മുഖ്യ ആധാരമായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടുകളും ബിസിനസ് ബുദ്ധിയും ആണ് അദ്ദേഹത്തെ ക്രിക്കറ്റ് ഭരണസമിതികളിലെ പ്രിയനാമമാക്കി മാറ്റിയത്.
ഗുജറാത്തിലെ പോക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തേക്ക് ഉയര്‍ന്നതിന് പിന്നില്‍ ജയ് ഷായുടെ തന്ത്രപരമായ കാഴ്ചപ്പാടുകളും സമര്‍പ്പണ ബുദ്ധിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: