ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 3-4 തീയതികളിൽ ബ്രൂണെ സന്ദർശിക്കുമെന്നും അതിനുശേഷം സെപ്റ്റംബർ 4-5 വരെ സിംഗപ്പൂരിലേക്കും പോകുമെന്ന് വിദേശകാര്യ മന്ത്രാലയ (എംഇഎ) ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ബ്രൂണെ സന്ദർശിക്കുന്നതെന്നും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിതെന്നും ജയ്സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയും ബ്രൂണെയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം. ബ്രൂണെ സന്ദർശനത്തിന് ശേഷം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലേക്കാണ് പോകുന്നത്.
നേരത്തെ ഓഗസ്റ്റ് 26 ന്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല സംഭാഷണത്തിൽ (ഐഎസ്എംആർ) പങ്കെടുത്തിരുന്നു.
ഡിജിറ്റൽ, നൈപുണ്യ വികസനം, സുസ്ഥിരത, ആരോഗ്യ സംരക്ഷണം, കണക്റ്റിവിറ്റി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരണം എന്നിവ ചർച്ച ചെയ്തു. അതേ സമയം ഇന്ത്യയും ബ്രൂണെയും തമ്മിലുള്ള ബന്ധം 1984 മെയ് 10നാണ് സ്ഥാപിക്കപ്പെട്ടത്. ബ്രൂണെയിലെ ഇന്ത്യൻ മിഷൻ 1993 മെയ് 18 നാണ് സ്ഥാപിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: