കോട്ടയം: നിയമവാഴ്ച നടപ്പാക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ 6 പള്ളികള്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് . കോടതി പല തവണ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് നിയമം നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കുള്ള താക്കീത് കൂടിയാണ് കോടതിവിധിയെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട്, എറണാകുളം ജില്ലകളിലായി സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികള്‍ ഏറ്റെടുക്കാനാണ് ഹൈക്കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഓണക്കാലി സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറുന്ന വിഷയത്തില്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഈ നിര്‍ദ്ദേശം.
ഓടക്കാലി പള്ളിക്കു പുറമെ പോത്താനിക്കാട് സെന്റ് ജോണ്‍സ് ബസ്ഫാഗെ ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, മഴുവന്നൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, മംഗലംഡാം സെന്റ് മേരിസ് ഓര്‍ത്തഡോക്സ് പള്ളി, എരിക്കിന്‍ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി എന്നിവയാണ് ഏറ്റെടുക്കുന്നത്. കളക്ടര്‍മാരെ സഹായിക്കാനായി അതത് എറണാകുളം പാലക്കാട് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: