India

പശ്ചിമ ബംഗാൾ: സാൾട്ടോറയിൽ അനധികൃത ഖനനം നടക്കുന്നതായി സുവേന്ദു അധികാരി; ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു

തൃണമൂൽ കോൺഗ്രസ് പാർട്ടിയിലെ അരൂപ് ചക്രവർത്തി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ലോക്കൽ പോലീസിൻ്റെ ഒത്താശയോടെ സാൾട്ടോറയിൽ അനധികൃത ഖനനം പുനരാരംഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു

Published by

ബങ്കുറ: പശ്ചിമ ബംഗാളിലെ അനധികൃത ഖനന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. വെള്ളിയാഴ്ച രാത്രി ബാങ്കുരയിലെ സാൽതോറയിൽ ഡൈനാമിറ്റ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചത്.

മരിച്ച ജോയ്‌ദേബ് മണ്ഡലും മറ്റൊരാളും അനധികൃത ഖനന പ്രവർത്തനങ്ങൾക്കായി മോട്ടോർ സൈക്കിളിൽ ഡൈനാമിറ്റ് കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് പാർട്ടിയിലെ അരൂപ് ചക്രവർത്തി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ലോക്കൽ പോലീസിന്റെ ഒത്താശയോടെ

സാൾട്ടോറയിൽ അനധികൃത ഖനനം പുനരാരംഭിച്ചതെന്ന് പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. സംഭവം എൻഐഎയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും അനധികൃത ഖനന പ്രവർത്തനങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനു പുറമെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ച് സംഭവം മൂടിവെക്കാനാണ് ലോക്കൽ പോലീസ് ശ്രമിച്ചതെന്ന് അധികാരി ആരോപിച്ചു. സമഗ്രമായ അന്വേഷണം ഉറപ്പാക്കാനും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ആവശ്യപ്പെട്ട് അദ്ദേഹം പശ്ചിമ ബംഗാൾ പോലീസ് ഡയറക്ടർ ജനറൽ രാജീവ് കുമാറിനെയും ബാങ്കുര പോലീസിനെയും അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by