Kerala

എസ്എന്‍ ട്രസ്റ്റിന് 152.49 കോടിയുടെ ബജറ്റ്

Published by

ചേര്‍ത്തല: ആരോഗ്യ, പശ്ചാത്തല മേഖലയ്‌ക്ക് ഊന്നല്‍ നല്‍കി ശ്രീനാരായണ ട്രസ്റ്റിന് 152,49,34,000 രൂപയുടെ ബജറ്റ്. ചേര്‍ത്തല ട്രസ്റ്റിന്റെ 71-ാമത് വാര്‍ഷിക പൊതുയോഗമാണ് 2024- 2025 ബജറ്റിന് വര്‍ഷത്തെ അംഗീകാരം നല്കിയത്.

ആശുപത്രികളുടെ നവീകരണത്തിന് ഉള്‍പ്പെടെ 61 കോടി രൂപ വകയിരുത്തി. എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും, അറ്റകുറ്റപ്പണികള്‍ക്കുമായി 14 കോടി വകയിരുത്തി. എയ്ഡഡ് കോളജുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ എട്ടു കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. സെല്‍ഫ് ഫിനാന്‍സിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും, സെന്‍ട്രല്‍ സ്‌കൂളുകള്‍ക്കും ഒരോ കോടി രൂപ വീതവും വകയിരുത്തി.

ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പനി ബാധിച്ചതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തില്ല. അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളിയാണ് ബജറ്റ് അവതരിപ്പിച്ചത്. ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ അധ്യക്ഷനായി. ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍. രാജന്‍ബാബു, ഓഡിറ്റര്‍ അബ്ദുള്‍ റഹിം എന്നിവര്‍ സംസാരിച്ചു. 2023- 2024 വര്‍ഷത്തെ റവന്യു കണക്കും, ബാക്കി പത്രവും, 2024 – 25 വര്‍ഷത്തേക്കുള്ള ബജറ്റും അംഗീകരിച്ചു. ട്രസ്റ്റ് ബോര്‍ഡില്‍ നിന്നുള്ള 15 അംഗങ്ങളെ ഉള്‍പ്പെടെുത്തി എസ്എന്‍ ട്രസ്റ്റ് മെഡിക്കല്‍ മിഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. തുഷാര്‍ വെള്ളാപ്പള്ളി സ്വാഗതവും ട്രസ്റ്റ് എക്‌സി. അംഗം അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by